LIFEMovie

‘സേതുരാമയ്യരു’ടെ അന്വേഷണം തുടരും! ആറാം ഭാഗം ഉറപ്പിച്ച് കെ മധു

ഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ മമ്മൂട്ടി അവതരിപ്പിച്ച് കാണികളുടെ മനസിൽ മായാതെ നിൽക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. എന്നാൽ സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥന് ലഭിച്ച ഒരു ഭാഗ്യം അവരിലാർക്കും കിട്ടിയിട്ടില്ല. പ്രേക്ഷകർക്ക് മുന്നിൽ ഏറ്റവുമധികം തവണ ആവർത്തിച്ചെത്തിയ കഥാപാത്രമാണത്. സിബിഐ ഫ്രാഞ്ചൈസിയിൽ ഏറ്റവുമൊടുവിലെത്തിയ ചിത്രം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിബിഐ 5: ദി ബ്രെയിൻ ആയിരുന്നു. ചിത്രം അഞ്ച് ഭാഗങ്ങളിൽ അവസാനിക്കില്ലെന്നും തുടർച്ചയുണ്ടാകുമെന്നും നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ സംവിധായകൻ തന്നെ സ്ഥിരീകരണം നടത്തിയിരിക്കുകയാണ്.

മസ്കറ്റിലെ ഹരിപ്പാട് സ്വദേശികളുടെ കൂട്ടായ്മയുടെ വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സിബിഐ സിരീസിലെ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ചിത്രത്തിന് ആറാം ഭാഗം ഉണ്ടാവുമെന്നും ഇതിൻറെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടക്കുമെന്നും കെ മധു പറഞ്ഞു. കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം യുവ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആയിരിക്കും സിബിഐ 6 ന് തിരക്കഥ ഒരുക്കുകയെന്ന് നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായിരുന്നു. ഇതുവരെ സിബിഐ സിരീസിൽ എത്തിയ അഞ്ച് ചിത്രങ്ങളുടെയും രചന നിർവ്വഹിച്ചത് എസ് എൻ സ്വാമി ആണ്.

Signature-ad

വൻ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ സിബിഐ 5 പ്രേക്ഷകാഭിപ്രായം നേടുന്നതിൽ പരാജയപ്പെട്ടിരുന്നു. ബോധപൂർവ്വം നെഗറ്റീവ് പ്രചരണം നടന്നുവെന്ന് സോഷ്യൽ മീഡിയയിലെ നെഗറ്റീവ് റിവ്യൂസിനെക്കുറിച്ച് സംവിധായകൻ കെ മധു പ്രതികരിച്ചിരുന്നു. അതേസമയം ചിത്രം ബോക്സ് ഓഫീസിൽ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. വിദേശ മാർക്കറ്റുകളിൽ നിന്ന് 2 മില്യൺ ഡോളർ മാർക്ക് മറികടന്നിരുന്നു ചിത്രം. മുകേഷ്, സായ്‍കുമാർ, മുകേഷ്, രൺജി പണിക്കർ, ആശ ശരത്ത്, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, അനൂപ് മേനോൻ, പ്രശാന്ത് അലക്സാണ്ടർ, ജയകൃഷ്‍ണൻ എന്നിവർക്കൊപ്പം ജഗതി ശ്രീകുമാറും സ്ക്രീനിൽ എത്തിയിരുന്നു.

Back to top button
error: