NEWSWorld

യുദ്ധം തുടങ്ങിയത് ഇസ്രായേലല്ല; എന്നാൽ അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കും:ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്:ഇസ്രായേൽ യുദ്ധം തുടങ്ങിയിട്ടില്ലെന്നും എന്നാൽ അവസാനിപ്പിക്കുക തങ്ങളായിരിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തങ്ങളുടെ മേൽ യുദ്ധം അടിച്ചേൽപ്പിക്കപ്പെടുകയായിരുന്നുവെന്നും രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഹമാസ് യുദ്ധത്തിന് കനത്ത വില നൽകേണ്ടിവരുമെന്നും അവർ ദീർഘകാലം ഓർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയും യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഉൾപ്പെടെ മറ്റ് ലോക നേതാക്കൾ നൽകിയ പിന്തുണയ്ക്ക് നെതന്യാഹു നന്ദിയും പറഞ്ഞു.
 ഹമാസിനെതിരെയുള്ള തിരിച്ചടിയുടെ ഭാഗമായി മൂന്നു ലക്ഷം സൈനികരെയാണ് ഇസ്രായേൽ അണിനിരത്തിയത്. 1973ലെ യോം കിപ്പൂർ യുദ്ധത്തിന് ശേഷമുള്ള ഇസ്രായേലിന്റെ ഏറ്റവും വലിയ സൈനികനടപടിയാണിതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.

Back to top button
error: