KeralaNEWS

സുരേഷ് ഗോപിയല്ല, തനിക്ക് പൈലറ്റാകാനുള്ള സാമ്ബത്തിക സഹായം നൽകിയത് സംസ്ഥാന സർക്കാർ:കെ എം ധന്യ

കോട്ടയം:പൈലറ്റാകാനുള്ള സാമ്ബത്തിക സഹായം ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്ത നിഷേധിച്ച്‌ വിദ്യാര്‍ഥിനി കെ എം ധന്യ.

പൈലറ്റാകാനുള്ള സ്വപ്നത്തിന് ചിറകു നല്‍കിയത്  സര്‍ക്കാരാണെന്നും  ഇതിനുള്ള മുഴുവന്‍ ഫീസും ഘട്ടം ഘട്ടമായി നല്‍കുന്നുണ്ടെന്നും ധന്യ പറഞ്ഞു. സുരേഷ് ഗോപിയാണ് ഈ ഫീസ് നല്‍കിയതെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റാണെന്നും കോട്ടയം പുതുപ്പള്ളി സ്വദേശിനി വ്യക്തമാക്കി.

രാജീവ് ഗാന്ധി ഏവിയേഷന്‍ ടെക്‌നോളജിയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ധന്യ. രണ്ടു വര്‍ഷ കോഴ്‌സ് ഫീസായ 33.20 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. ആദ്യഗഡുവായി 8.40 ലക്ഷം രൂപ പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കുകയും ചെയ്തു. ബാക്കി പണം ഘട്ടം ഘട്ടമായി നല്‍കും.

Signature-ad

 നഗരസഭ ശുചീകരണത്തൊഴിലാളിയായ മഹേഷിന്റെയും ബിന്ദുവിന്റെയും മകളാണ് ധന്യ. പൈലറ്റ് പഠനത്തിനായി ഈ വര്‍ഷം രണ്ട് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്.

Back to top button
error: