KeralaNEWS

മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്നും ചാടി രോഗി ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി  കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു.കരിക്കകം സ്വദേശി ഗോപകുമാറാണ് ആത്മഹത്യ ചെയ്തത്.
 സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ രണ്ടാം നിലയിൽ നിന്നാണ് ഇയാൾ താഴേക്ക് ചാടിയതെന്നാണ് വിവരം. വൃക്കരോഗത്തെ തുടർന്ന് ഇന്നലെയാണ് ഗോപകുമാറിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.മെഡിക്കൽ കോളേജ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Back to top button
error: