CrimeNEWS

ഇടിച്ച കാര്‍ ഒളിപ്പിച്ചു; വിദ്യാര്‍ഥിയുടെ മരണം ആശുപത്രിയിലെത്താന്‍ വൈകിയതിനാല്‍

ആലപ്പുഴ: കലവൂരില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ സൈക്കിള്‍ യാത്രക്കാരനായ ഏഴാംക്ലാസ് വിദ്യാര്‍ഥി അനൂപിന്റെ ജീവന്‍ പൊലിഞ്ഞത് ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനാല്‍. അപകടശേഷം ഡ്രൈവര്‍ അതേ കാറില്‍ത്തന്നെ അനൂപിനെ എടുത്തുകൊണ്ടുപോയെങ്കിലും നേരേ ആശുപത്രിയിലേക്കല്ല പോയതെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.

ഇടിച്ചകാര്‍ ആള്‍പ്പെരുമാറ്റമില്ലാത്ത പുരയിടത്തില്‍ ഒളിപ്പിച്ചശേഷം മറ്റൊരു കാര്‍ വിളിച്ചാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. അപ്പോഴേക്കും കുട്ടിയുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കറങ്ങിനടന്ന് തക്കസമയത്തു ചികിത്സ ലഭ്യമാക്കാതെ പന്ത്രണ്ടുകാരന്റെ ജീവന്‍ നഷ്ടപ്പെടുത്തിയതിന്റെ അമര്‍ഷത്തിലാണു നാട്ടുകാരും ബന്ധുക്കളും.

Signature-ad

രക്തക്കറയുമായി ഒരു കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ക്കണ്ട് ദുരൂഹത തോന്നിയ നാട്ടുകാര്‍ മണ്ണഞ്ചേരി പോലീസില്‍ അറിയിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്നു പറയുന്നു. അപകടത്തിനിടയാക്കിയ കാറിന്റെ നമ്പര്‍ പ്ലേറ്റ് നാട്ടുകാര്‍ക്ക് അപകടസ്ഥലത്തുനിന്നു ലഭിച്ചിരുന്നു. ഇതു പോലീസിനു കൈമാറുകയും ചെയ്തു. ഡ്രൈവറെ അറസ്റ്റു ചെയ്തിട്ടില്ലെന്നും കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും മണ്ണഞ്ചേരി എസ്.എച്ച്.ഒ. ജെ. നിസാമുദ്ദീന്‍ പറഞ്ഞു. കുങ്ഫു ക്ലാസിനായി അനൂപ് സൈക്കിളില്‍ പോകുമ്പോള്‍ കലവൂര്‍-വളവനാട് എ.എസ്. കനാല്‍ റോഡില്‍ ഞായറാഴ്ച രണ്ടു മണിയോടെയായിരുന്നു അപകടം.

Back to top button
error: