
നിലമ്ബൂര്‍-ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ നിലവില്‍ ഏഴ് ട്രെയിനുകളാണ് ഉള്ളത്.ആകെ പതിനാല് സര്‍വീസുകള്‍. രാവിലെ ഏഴ് മണിക്ക് നിലമ്ബൂരില്‍ നിന്നും ട്രെയിൻ പുറപ്പെട്ടാല്‍ അടുത്ത ട്രെയിനിനായി മൂന്ന് മണിക്കൂറിലധികം കാത്തിരിക്കണം. ഉച്ചക്ക് രണ്ട് മണിക്ക് ഷൊര്‍ണ്ണൂരില്‍ നിന്നും നിലമ്ബൂരിലേക്ക് പുറപ്പെടുന്ന ട്രെയിനുശേഷം വൈകിട്ട് 5.55 നാണ് അടുത്ത ട്രെയിന്‍.
കോവിഡിന് മുൻമ്ബ് നിലമ്ബൂര്‍ കോട്ടയം എക്സ്പ്രസ് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മേലാറ്റൂര്‍ , പട്ടിക്കാട് ഉള്‍പ്പടെയുള്ള പ്രധാന സ്റ്റോപ്പുകളില്‍ പോലും ഈ ട്രെയിൻ നിര്‍ത്തില്ല. നിലമ്ബൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന രാജ്യറാണി എക്സ്പ്രസിന് രണ്ട് ജനറല്‍ കോച്ചുകളാണ് ഉള്ളത്.
സാധാരണ ട്രെയിനില്‍ 18 മുതല്‍ 26 വരെ സ്ലീപ്പര്‍ കോച്ചുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ രാജ്യറാണിയില് വെറും എട്ട് കോച്ചുകളാണ് ഉള്ളത്. അതിനാല്‍ തന്നെ തിരുവനന്തപുരം ആര്.സി.സിയിലേക്ക് പോകേണ്ട രോഗികള്‍ക്ക് ഉള്‍പ്പടെ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവും ഉണ്ട്.





