മലപ്പുറം:സുഹൃത്തിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച യുവാവ് കുത്തേറ്റ് മരിച്ചു. മലപ്പുറം കുഴിയംപറമ്ബ് ചര്‍ച്ചിന് സമീപം താമസിക്കുന്ന പുന്നക്കോടന്‍ ചന്ദ്രന്റെ മകന്‍ പ്രജിത്ത് (26) ആണ് ദാരുണമായി മരിച്ചത്.
ഇന്നലെ വൈകുന്നേരം കിഴിശേരി കുഴിയംപറമ്ബ് ജി എല്‍ പി സ്‌കൂളിന് സമീപത്തായാണ് സംഭവം നടന്നത്.പ്രജിത്തിന്റെ സുഹൃത്ത് കുഴിയംപറമ്ബ് വിസപ്പടിയിലെ പാറക്കടത്ത് പൊക്കനാളി സ്വദേശി നൗഫലിനെ ഒരു സംഘം ആളുകള്‍ ആക്രമിച്ചിരുന്നു. നൗഫലിനും കുത്തേറ്റു. ഇത് തടയുന്നതിനിടെയാണ് പ്രജിത്തിന് കുത്തേറ്റത്.
വൈകുന്നേരം അഞ്ചരയോടെ ഓട്ടോയില്‍ വന്ന സംഘം നൗഫലുമായി സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് ഇത് വാക്കുതര്‍ക്കമായി മാറി. ജോലി കഴിഞ്ഞ് അവിടെയെത്തി ചായ കുടിച്ച് നില്‍ക്കുകയായിരുന്ന പ്രജിത്ത്, അക്രമികള്‍ സുഹൃത്തിനെ പിടിച്ചുതള്ളുന്നത് കണ്ട് അന്വേഷിക്കാനായി ചെന്നു. നൗഫലിനെ അക്രമി സംഘം കുത്തുന്നത് തടയുന്നതിനിടെ പ്രജിത്തിന് നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു.
സംഭവത്തില്‍ എടവണ്ണ, പൂക്കൊളത്തൂര്‍ സ്വദേശികളായ രണ്ടുപേരെ കൊണ്ടോട്ടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.