IndiaNEWS

വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി ലഭിച്ചത് പരിഭ്രാന്തി പടര്‍ത്തി; വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി ലഭിച്ചത് പരിഭ്രാന്തി പടര്‍ത്തി

ഹൈദരാബാദ്: വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണി ലഭിച്ചത് പരിഭ്രാന്തി പടർത്തി. ഹൈദരാബാദിൽ നിന്ന് ദുബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനം ഹൈജാക്ക് ചെയ്യുമെന്നാണ് ഇ-മെയിൽ സന്ദേശം ലഭിച്ചത്. ഇതോടെ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷാ അധികൃതർ ആശങ്കയിലായി. എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെ​ന്ററിനാണ് ഇ മെയിൽ സന്ദേശം ലഭിച്ചത്. AI951 ഹൈദരാബാദ്-ദുബൈ വിമാനത്തിലെ ഒരു യാത്രക്കാരൻ വിമാനം ഹൈജാക്ക് ചെയ്യാൻ പദ്ധതിയിടുന്നെന്നായിരുന്നു സന്ദേശം. ഇയാൾ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐയുടെ ചാരനാണ് എന്നും സന്ദേശത്തിൽ പറയുന്നു.

ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ഇ മെയിൽ ലഭിച്ചത്. ഉടൻ തന്നെ പൊലീസും എയർപോർട്ട് അധികൃതരും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി കൊണ്ട് സംഭവത്തിൽ അന്വേഷണം നടത്തി. ഇ മെയിലിൽ പറഞ്ഞിരിക്കുന്ന യാത്രക്കാരനെ ഉൾപ്പെടെ മൂന്ന് പേരെ വിശദമായി ചോദ്യം ചെയ്യാൻ എയർപോർട്ട് അധികൃതർ പൊലീസിന് കൈമാറി. എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്നിറക്കി പരിശോധിച്ചു. വിമാനത്തിലും വിശദ പരിശോധന നടത്തി. പിന്നീട് യാത്രക്കാർക്ക് മറ്റൊരു വിമാനത്തിൽ പോകാനുള്ള സംവിധാനവും ഏർപ്പെടുത്തി. എയർപോർട്ട് അധികൃതർ നടത്തിയ പരിശോധനയിൽ ഭീഷണി അടിസ്ഥാനരഹിതമാണെന്നും വ്യാജ സന്ദേശമാണ് ലഭിച്ചതെന്നും വ്യക്തമായതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാജ ഇ-മെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

Back to top button
error: