NEWSWorld

ഇസ്രായേലിൽ പ്രത്യേക ഓപ്പറേഷന് തയാറെടുത്ത് ഇന്ത്യ

മാസ്-ഇസ്രയേല്‍ ഏറ്റുമുട്ടല്‍ ശക്തമാകുന്നതിനിടെ ഇസ്രയേലിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഇന്ത്യ റദ്ദാക്കി.സുരക്ഷാ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം.2023 ഒക്ടോബര്‍ 14 വരെ ഇസ്രായേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും എയര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടൂണ്ട്.

 ആവശ്യമെങ്കില്‍ ഇവിടെയുള്ള ഇന്ത്യാക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ഓപ്പറേഷൻ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.സ്ഥിതിഗതികള്‍ ഇന്ത്യ വിലയിരുത്തുന്നുണ്ട്.28,000 ഇന്ത്യൻ പൗരന്മാര്‍ ഇസ്രയേലിലുണ്ടെന്നാണു കണക്ക്. മുതിര്‍ന്നവരെ ശുശ്രൂഷിക്കുന്ന ‘കെയര്‍ഗിവര്‍’ ജോലിക്കെത്തിയവരാണ് അധികവും. വജ്ര വ്യാപാരം, ഐടി, നിര്‍മ്മാണമേഖല തുടങ്ങിയ രംഗങ്ങളിലും ഇന്ത്യക്കാരുടെ സാന്നിധ്യമുണ്ട്. കെയര്‍ഗിവര്‍മാരായി എത്തിയവരില്‍ നല്ലൊരു പങ്ക് മലയാളികളാണ്.

Signature-ad

ടെല്‍ അവീവ്, ബെര്‍ഷെവ, റംല എന്നീ മേഖലകളിലാണ് ഇന്ത്യക്കാര്‍ ഏറെയുള്ളത്. ഇവര്‍ക്കു പുറമേ, ഇന്ത്യൻ വംശജരായ 85,000 യഹൂദരും ഇസ്രയേലിലുണ്ടെന്ന് എംബസി വ്യക്തമാക്കുന്നു.

അതേസമയം ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി.ഇസ്രയേലിലുണ്ടായ ആക്രമണം ഞെട്ടിക്കുന്നതാണെന്നും പ്രതിസന്ധി നിറഞ്ഞ ഈ സമയത്ത് ഇന്ത്യ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും മോദി വ്യക്തമാക്കി. എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.ഇന്ത്യയുള്‍പ്പെടെ ലോകത്തെ പ്രധാന രാജ്യങ്ങളുമായി പ്രതിരോധ സഹകരണമുള്ള രാജ്യമാണ് ഇസ്രയേല്‍.

ഹമാസ് തീവ്രവാദികളുടെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രായേലില്‍  മരണസംഖ്യ 600 കടന്നു, 2,048 പേര്‍ക്ക് പരിക്കേറ്റു. സന്നദ്ധ സംഘടനയായ സാക്ക നടത്തിയ തിരച്ചിലിലാണ് ഭീകരാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും മനുഷ്യാവശിഷ്ടങ്ങളും കണ്ടെത്തിയത്.

ആക്രമണം നടന്ന പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.അതേസമയം, ഗാസ മുനമ്ബില്‍ ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 350 ലധികം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

Back to top button
error: