KeralaNEWS

റേഡിയോളജിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം 

കൊച്ചി:എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.റേഡിയോ ഡയഗ്നോസിസില്‍ എം.ഡി /ഡി.എം.ബി, ഡി.എം.ആര്‍.ഡി(ടി.സി.എം.സി) രജിസ്‌ട്രേഷന്‍ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 25 നും 45 നും മധ്യേ. താല്പര്യമുള്ളവര്‍ യോഗ്യത, വയസ്, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 11ന് സൂപ്രണ്ടിന്റെ ഓഫീസിന് സമീപമുള്ള കണ്‍ട്രോള്‍ റൂമില്‍ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. രജിസ്ട്രേഷൻ രാവിലെ 10.30 മുതല്‍ 11 വരെ നടക്കും. ഫോണ്‍ :0484275400

Back to top button
error: