ഒട്ടാവ:കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ചെറുവിമാനം തകര്‍ന്ന് രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു.
ശനിയാഴ്ചയാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. പൈപ്പര്‍ പിഎ-34 സെനെക എന്ന ഇരട്ട എഞ്ചിനുകളുള്ള ലൈറ്റ് എയര്‍ക്രാഫ്റ്റാണ് തകര്‍ന്നത്.
വിമാനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ ട്രെയിനി പൈലറ്റുമാരും മറ്റൊരു പൈലറ്റുമാണ് മരിച്ചത്. മുംബൈ സ്വദേശികളായ അഭയ് ഗദ്രു, യാഷ് വിജയ് രാമുഗഡെ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.
വിമാനം തകര്‍ന്നതിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തെക്കുറിച്ച് കാനഡയിലെ ഗതാഗത സുരക്ഷാ ബോര്‍ഡ് അന്വേഷണം ആരംഭിച്ചു.