IndiaNEWS

ഇനിയും തിരിച്ചെത്താനുള്ളത് 12000 കോടി രൂപ; 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള അവസാന തീയതി നാളെ

ന്യൂഡൽഹി:മാറ്റിയെടുക്കാനുള്ള സമയപരിധി നാളെ (ഒക്ടോബര്‍ 7) അവസാനിക്കാനിരിക്കവേ, 2000 രൂപയുടെ 12,000 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഇനിയും തിരികെ എത്താനുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ എസ്.കെ.ദാസ്.

ഈ വര്‍ഷം മെയ് 19നാണ് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതായി ആര്‍ബിഐ അറിയിച്ചത്. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമയ പരിധിയും നല്‍കിയിരുന്നു.ഇത് വീണ്ടും ഒക്ടോബര്‍ ഏഴ് വരെ നീട്ടി നൽകിയിരുന്നു.ഈ അവസരത്തിൽ 87 ശതമാനം നോട്ടുകളും നിക്ഷേപത്തിന്റെ രൂപത്തില്‍ ബാങ്കില്‍ തിരിച്ചെത്തിയതായും അദ്ദേഹം അറിയിച്ചു.

എന്നാൽ ഇന്നു വരെയുള്ള കണക്കനുസരിച്ച്‌ 2000 രൂപയുടെ 12,000 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ ഇനിയും തിരിച്ചെത്താനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

അതേസമയം ഒക്ടോബര്‍ ഏഴ് കഴിഞ്ഞാല്‍ 2000 രൂപയുടെ നോട്ട് മാറ്റാന്‍ ആര്‍ബിഐയുടെ റീജിയണല്‍ ഓഫീസിനെ സമീപിക്കേണ്ടി വരും.

Back to top button
error: