KeralaNEWS

സി.പി.എം നേതാവ് പി ജയരാജനോട് മാപ്പ് പറയാന്‍ തയ്യാർ: മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി 

ബുള്ളറ്റ് പ്രൂഫ് കാര്‍ വാര്‍ത്തയില്‍ സി.പി.എം നേതാവ് പി ജയരാജനോട് മാപ്പ് പറയാന്‍ തയ്യാറെന്ന് മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതി.അന്ന് സംഭവിച്ച അബദ്ധത്തില്‍ പി ജയരാജനോട് മാപ്പ് പറയാന്‍ താൻ തയ്യാറായിരുന്നുവെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുജയ പാര്‍വതി പറഞ്ഞത്.

തനിക്ക് പി ജയരാജേട്ടനെ ഇഷ്ടമാണെന്നും ആ വാര്‍ത്തയില്‍ ഖേദം ഉണ്ടെന്നും അവര്‍ പറഞ്ഞു.താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല.ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമായാല്‍ മാത്രമേ ജോലി കിട്ടൂ എന്നുണ്ടെങ്കില്‍ ആ പാര്‍ട്ടിയില്‍ പോയി ചേരുന്ന ആളുകളുണ്ട്, എന്നാല്‍ ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്ന് ജോലി വാങ്ങിയ ആളല്ല താനെന്നും സുജയ പറഞ്ഞു.

Signature-ad

 എനിക്ക് ആദ്യം ജോലി കിട്ടിയത് കൈരളിയിലാണ്.ഞാൻ എസ്.എഫ്.എയിലെയോ ഡിവൈഎഫ്ഐയിലെയോ അംഗമൊന്നും അല്ല.അതുപോലെ തന്നെയാണ് ഇപ്പോഴത്തെ ജോലിയും.ഞാന്‍ ബി.ജെ.പിയില്‍ അംഗത്വം എടുത്തിട്ടില്ല.എന്നെ സംഘിണിയാക്കി ചാപ്പകുത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ട്.

 പിണറായി വിജയനെ ഇഷ്ടം ആണ്, മോദിയെയും എനിക്ക് ഇഷ്ടമാണ് എന്ന് കരുതി ആ പാര്‍ട്ടിയില്‍ അംഗം ആണെന്നാണോ പറയുന്നത്. ഉമ്മന്‍ ചാണ്ടിയെയും പിണറായിയേയും സ്‌നേഹിക്കുന്ന എനിക്ക് എന്തുകൊണ്ട് രാജ്യത്തിന്റെ വളര്‍ച്ച നാള്‍ക്കുനാള്‍ കൂട്ടുന്ന, രാജ്യത്തിന്റെ മേന്മ ലോകം മുഴുവൻ വ്യാപിപ്പിച്ച മോദിയെ ഇഷ്ടപെട്ടുകൂടാ?, സുജയ ചോദിക്കുന്നു.

Back to top button
error: