ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത് എഡിഷനിൽ കളിച്ച രണ്ടു കളികളിലും ജയിച്ച ബ്ലാസ്റ്റേഴ്സിന്റെ അടു ത്ത കളി ഇനി ഒക്ടോബർ 8-ന് മുംബൈയുമായിട്ടാണ്.അവരുടെ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.
ഒക്ടോബർ 21-നാണ് കൊച്ചിയിൽ വച്ചുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി.പിന്നീട് ഒക്ടോബർ 27-ന് ഒഡീഷയുമായും നവംബർ 4-ന് ഈസ്റ്റ് ബംഗാളുമായും ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.നവംബർ 25-ന് ഹൈദരാബാദുമായും നവംബർ 29-ന് ചെന്നൈയിനുമായുമാണ് ബ്ലാസ്റ്റേഴ്സിന്റെ പിന്നീടുള്ള മത്സരങ്ങൾ.
3 ഡിസംബറിന് ഗോവയുമായും 14 ഡിസംബറിന് പഞ്ചാബുമായും 24 ഡിസംബറിന് വീണ്ടും മുംബൈയുമായും 27 ഡിസംബറിന് മോഹൻ ബഗാനുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ മറ്റ് മത്സരങ്ങൾ.
ഇതിൽ ഒക്ടോബർ 21 നു നോര്‍ത്ത്‌ഈസ്‌റ്റ് യൂണൈറ്റഡിനെയും 27 നു ഒഡീഷയേയും നവംബര്‍ 25 നു ഹൈദരാബാദിനേയും 29 നു ചെന്നെയിനേയും ഡിസംബര്‍ 24 നു മുംബൈയേയും ബ്ലാസ്റ്റേഴ്സ് നേരിടുന്നത് സ്വന്തം തട്ടകമായ കൊച്ചിയിൽ വച്ച് തന്നെയാണ്.
ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിലെ ഇതുവരെയുള്ള മത്സരഫലങ്ങൾ വെച്ച് ആദ്യ രണ്ട് സ്ഥാനങ്ങളിൽ കൊൽക്കത്ത മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സും കേരള ബ്ലാസ്റ്റേഴ്‌സുമാണുള്ളത്.ഇരു ടീമുകളും ആറ് പോയിന്റുമായി ഒന്ന്, രണ്ട് സ്ഥാനങ്ങളിലാണ് ഉള്ളത്.
മോഹൻ ബഗാന്റെ ഗോള്‍ ഡിഫറെൻസ് +3 ആയതുകൊണ്ട് ഒന്നാം സ്ഥാനത്തും, കേരള ബ്ലാസ്റ്റേഴ്‌സിന് +2 ആയതുകൊണ്ട് രണ്ടാം സ്ഥാനത്തുമാണുള്ളത്.