കൊല്ലം: ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമെന്ന് പുകള്‍പെറ്റ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളാല്‍ എന്നും വ്യത്യസ്ഥമാണ്.
ദ്രാവിഡാചാരം ഇപ്പോഴും നിലനില്‍ക്കുന്ന ക്ഷേത്രത്തില്‍ കള്ള്, മുറുക്കാൻ, കോഴി തുടങ്ങിയവയാണ് വഴിപാടുകള്‍.ഉദ്ദിഷ്ഠ കാര്യ ലബ്ദിയ്ക്കായി മലയപ്പുപ്പന് മുമ്ബില്‍ കള്ള് വഴിപാട് നടത്തുന്നത് ഏറെ ശ്രേഷ്ഠമായി കരുതപ്പെടുന്നു.
കഴിഞ്ഞ ഞായറാഴ്ച മലയപ്പുപ്പന് മുമ്ബില്‍ ഒരു ഭക്തൻ 101 കുപ്പി വിദേശമദ്യമാണ് കലശമായി സമര്‍പ്പിച്ചത്. ചെറുതും വലുതുമായ കുപ്പികളില്‍ വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് ഭക്തൻ കാണിക്കയര്‍പ്പിച്ചത്.
ഭക്തര്‍ കാണിക്കയര്‍പ്പിക്കുന്ന മദ്യം ക്ഷേത്രത്തിലെത്തുന്നവർക്ക് തികച്ചും സൗജന്യമായിട്ട് തന്നെ തിരിച്ചു നല്‍കുകയും ചെയ്യും.അതിനാൽ തന്നെ ഞായറാഴ്ച വൻ ജനക്കൂട്ടമാണ് ക്ഷേത്രത്തിലെത്തിയത്.ഞായറാഴ്