പാരസെറ്റമോൾ എന്ന ‘പനി’ മരുന്നു പോലെ,
നമ്മടെ നാട്ടിൽ ദുരുപയോഗം ചെയ്യുന്ന മറ്റൊരു മരുന്നുമില്ല…!
അടുത്ത കാലത്ത്, പാരസെറ്റമോളിനെ കുറിച്ച്
രസകരമായ ഒരു ട്രോൾ ഇറങ്ങിയിരുന്നു…
പനിക്കാണോ വേദനക്കാണോ നീർക്കെട്ടിനാണോ,
മറ്റേത് അസുഖത്തിനാണോ പ്രവർത്തിക്കേണ്ടതെന്ന്
അറിയാതെ,
വയറ്റിൽ എത്തിയ ശേഷം
ചിന്തിച്ചു നിൽക്കുകയാണ്
പാരസെറ്റമോൾ…!
ഇങ്ങനെ,
ഏതു വേദനയായാലും, പനി ആയാലും, കാര്യമറിയാതെ
വിഴുങ്ങുന്ന,
ഒരു സർവ രോഗ സംഹാരിയായി പാരസെറ്റമോൾ മാറിക്കഴിഞ്ഞിട്ട് കാലങ്ങൾ ഏറെയായി..!
എന്നിരുന്നാലും,
കോവിഡ് കാലത്താണ്, പാരസെറ്റമോൾ ദുരുപയോഗം അതിൻ്റെ ഉച്ചസ്ഥായിയിലേക്ക് എത്തിയത് എന്ന് തന്നെ പറയാം..
കോവിഡിലെ പനിക്ക്,
മൂന്ന് ദിവസം,
സ്വന്തം നിലയിൽ,
പാരസെറ്റമോൾ കഴിച്ചിട്ടും
പനി മാറാത്തവർ ഏറെ ഉണ്ടായിരുന്നു…
ഇവർ,
കൂടുതൽ പരിശോധനകൾക്കോ മറ്റ് ചികിത്സകൾക്കോ പോകാൻ മടിച്ച്,
വീണ്ടും ഏഴു ദിവസം കൂടി
ഇതേ മരുന്ന് അകത്താക്കിയ കുറേ സംഭവങ്ങൾ നേരിട്ടറിഞ്ഞിട്ടുണ്ട്.. പലരും തട്ടിപ്പോയ ശേഷമായിരുന്നു അറിഞ്ഞതെന്ന് മാത്രം !
പാരസെറ്റമോൾ, വൈറ്റമിൻ ഗുളികകൾ പോലെ,
അത്രയേറെ നിരുപദ്രവകരമായ ഒരു മരുന്നാണെന്ന
തെറ്റിദ്ധരിക്കപ്പെട്ട ഒരു പൊതു ബോധം, നമ്മുടെ നാട്ടിലുണ്ട്..
സത്യത്തിൽ, നമ്മുടെ നാട്ടിൽ മാത്രമല്ല, ലോകമെങ്ങും ജനങ്ങൾക്കിടയിൽ ഈ പൊതുബോധമുണ്ട്..!
പക്ഷേ,
വാസ്തവം നേരെ തിരിച്ചാണ്..
ശരിക്കു പറഞ്ഞാൽ,
അത്ര മാത്രം നിഷ്കളങ്കനായ ഒരു ഔഷധമല്ല ഈ പാരസെറ്റമോൾ എന്ന അസെറ്റാമിനോഫെൻ…
ഒരു മരുന്നിന് കരളിനെ പെട്ടെന്ന് നശിപ്പിക്കാൻ ആവുമെങ്കിൽ,
( Acute liver failure) അതിന് പാരസെറ്റമോളിൻ്റെ അമിത മാത്രയും ഉപയോഗവും മാത്രം മതി..!
ലോകത്താകമാനം,
പാരസെറ്റമോൾ, ദുരുപയോഗത്തിൻ്റെയും കരൾ നാശക സ്വഭാവത്തേയും കുറിച്ച് ധാരാളം പഠനങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്…
ആസ്ട്രിയയിൽ നിന്നുള്ള പഠനത്തിൽ,
പാരസെറ്റമോൾ അമിത ഉപയോഗത്താലുള്ള 440 മരണങ്ങളെ കുറിച്ച് വിശദമാക്കുന്നുണ്ട്…
അമേരിക്കയും ഇംഗ്ലണ്ടുമാണത്രേ, പാരസെറ്റമോൾ ദുരുപയോഗം കൂടിയ രണ്ടു രാജ്യങ്ങൾ..
അവിടത്തെ,
european Liver transplant registery യിൽ, പെട്ടെന്നുള്ള
കരൾ മാറ്റി വക്കലിനായി രജിസ്റ്റർ ചെയ്ത ഭൂരിപക്ഷം പേർക്കും
കരൾ നശിച്ച് പോയതിനുള്ള
( Acute liver failure) പ്രധാന കാരണം,
പാരസെറ്റമോൾ അമിത ഉപയോഗം തന്നെ ആയിരുന്നു…!
ഇതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നടന്ന,
ഒരു multi national Study യിൽ, acute liver transplantation വേണ്ട രോഗികളിൽ 97 ശതമാനം പേരും പാരസെറ്റമോൾ ദുരുപയോഗത്തിൻ്റെ ഇരകളായിരുന്നു..!
നമ്മുടെ നാട്ടിലും പാരസെറ്റമോൾ ദുരുപയോഗം ഒട്ടും കുറവല്ല എന്നത് പകൽ പോലെ വ്യക്തമാണ്…
ആ നിലക്ക്,
പാരസെറ്റമോൾ ദുരുപയോഗത്തെ പറ്റി, വിദേശ രാജ്യങ്ങളിൽ,
നടന്ന പോലത്തെ വലിയ സാമ്പിൾ സൈസ് പഠനങ്ങൾ ഇവിടെയും ഉണ്ടാവേണ്ടത്, വളരെ അത്യാവശ്യമാണ്…
അങ്ങനെ ഉണ്ടായാൽ,
acute liver failure ഉണ്ടാക്കുന്നതിൽ, ഈ പനിമരുന്നിൻ്റെ അമിത ഉപയോഗത്തെ കുറിച്ചുള്ള യഥാർത്ഥ കണക്കുകളാകും പുറത്തു വരുന്നത്…!
പറഞ്ഞ് വന്നത്,
പാരസെറ്റമോൾ നിരോധിക്കപ്പെടേണ്ട മരുന്നാണ് എന്നൊന്നുമല്ല..
മറിച്ച്,
ഉപയോഗിക്കേണ്ട അളവിൽ, ഉപയോഗിക്കേണ്ട ദിവസം മാത്രം ഉപയോഗിച്ചില്ലെങ്കിൽ,
അത് കരളിനേയും ജീവിതത്തെയും നശിപ്പിക്കും എന്ന് മാത്രമാണ്..!
“മാടമ്പള്ളിയിലെ യഥാർത്ഥ പ്രതിയെ” ഇനിയെങ്കിലും അമിത ഉപയോഗത്തിൽ നിന്നും വിലക്കിയെടുത്താൽ തന്നെ,
നാട്ടിലെ കരൾ രോഗങ്ങളിൽ വലിയ കുറവ് വരുത്താനാകും..
ആ നിലക്കുള്ള ബോധവൽക്കരണവും പഠനങ്ങളുമാണ്,
ഈ നാട്ടിലെ സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നത്…
വാൽക്കഷണം: രാജ്യത്ത് ആത്മഹത്യകളില്‍ കൂടുതലും പാരസെറ്റാമോള്‍ അമിതമായി കഴിച്ച് എന്ന റിപ്പോർട്ടിനെ തുടർന്ന് യുകെയിൽ ഇതിന്റെ വിൽപ്പന നിയന്ത്രിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ട്.ഇതോടൊപ്പം രാജ്യത്തുടനീളമുള്ള സ്കൂളുകളിലും കോളേജുകളിലും ഇതിനെക്കുറിച്ച് അവബോധം നല്‍കുന്നതിനുള്ള ജാഗ്രതാ സംവിധാനങ്ങളും രൂപീകരിച്ചിട്ടുണ്ട്.
കടകളില്‍ നിന്ന് പാരസെറ്റാമോള്‍ വാങ്ങുന്നതിന്റെ നിരക്ക് കുറയ്ക്കാൻ സാധിച്ചാല്‍ ആത്മഹത്യകളുടെ എണ്ണം നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തൽ. നിലവില്‍ രണ്ട് പാക്കറ്റ് പാരസെറ്റാമോള്‍ വരെയാണ് കടകളില്‍ നിന്ന് ലഭ്യമാവുന്നത്. 500 ഗ്രാമിന്റെ 16 ഗുളികകളായിരിക്കും രണ്ട് പാക്കറ്റുകളിലായി ഉണ്ടാവുക. ഇതില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താൻ മെഡിസിൻ ആന്റ് ഹെല്‍ത്ത് കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ് 2018ല്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം രാജ്യത്ത് ആത്മഹത്യകളില്‍ കൂടുതലും പാരസെറ്റാമോള്‍ അമിതമായി കഴിച്ചുള്ള മരണങ്ങളാണ്. അമിതമായി പാരസെറ്റാമോള്‍ ഉപയോഗിക്കുന്നത് കരള്‍ തകരാറിലാകാൻ കാരണമാവുമെന്നും പഠനം കണ്ടെത്തിയിരുന്നു.തുടർന്നാണ് സർക്കാർ തലത്തിലുള്ള നീക്കം.