ദുബായ്:റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. കണ്ണാടിപ്പറമ്ബ് സ്വദേശി പ്രകാശൻ അരയാമ്ബത്ത് (55) ആണ് മരിച്ചത്.
ദുബൈ കരാമ സെന്ററിന് സമീപത്തായിരുന്നു അപകടം.ഇടിയുടെ ആഘാതത്തില്‍ പ്രകാശൻ തല്‍ക്ഷണം മരിച്ചു. മൂന്നുമാസമായി സന്ദര്‍ശക വിസയിലായിരുന്നു. റാസല്‍ഖൈമയില്‍ ജോലി ശരിയായിരിക്കുമ്ബോഴാണ് മരണം.
15 വര്‍ഷത്തോളം അബൂദബിയില്‍ ജോലിചെയ്തിരുന്ന പ്രകാശൻ പുതുതായി നിര്‍മിച്ച വീട്ടില്‍ ഗൃഹപ്രവേശം നടത്തിയാണ് പുതിയ ജോലി തേടി ദുബൈയില്‍ എത്തിയത്.
പരേതനായ ഗോവിന്ദന്റേയും ഗൗരിയുടെയും മകനാണ്. ഭാര്യ: ഷീബ. മക്കള്‍: അഭിരാമി, പ്രദീപ്.