FeatureNEWS

ഭിം ആപ്പില്‍ യു.പി.ഐ ഐ.ഡി ക്രിയേറ്റ് ചെയ്യുന്ന വിധം

മ്മൾ യു.പി.ഐ സൗകര്യമുള്ള ഏത് ആപ് ഉപയോഗിച്ചാലും അതേ സൗകര്യമുള്ള മറ്റേത് ആപ്ലിക്കേഷനിലേക്കും പണം അയക്കാനും സ്വീകരിക്കാനും സാധിക്കും.എന്നാൽ ബാങ്കുകൾ‍ റെക്കമൻഡ് ചെയ്യുന്നത് അതത് ബാങ്കുകളുടെ ആപ്ലിക്കേഷനുകള്‍ക്കുള്ളില്‍ യു.പി.ഐ ആക്ടിവേറ്റ് ചെയ്യാനോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രണമുള്ള ഭിം ആപ്പോ ഉപയോഗിക്കാനാണ്. അവയിലൂടെ നടക്കുന്ന ഇടപാടുകള്‍ക്ക് മാത്രമേ ബാങ്കുകള്‍ ഉത്തരവാദിത്തം ഏല്‍ക്കുന്നുള്ളൂ.

ഭിം ആപ്പില്‍ യു.പി.ഐ ഐ.ഡി ക്രിയേറ്റ് ചെയ്യുന്ന വിധം

പ്ലേ സ്റ്റോറില്‍നിന്ന് ഭിം ആപ് ഇന്‍സ്റ്റാള്‍ ചെയ്ത് ബാങ്കില്‍ നല്‍കിയ നമ്ബറിലുള്ള സിം ഫോണിലിട്ട് വെരിഫൈ ചെയ്ത ശേഷം അക്കൗണ്ടുള്ള ബാങ്ക് തിരഞ്ഞെടുക്കാം. അത് സെലക്‌ട് ചെയ്ത് നിങ്ങളുടെ എ.ടി.എം കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കിയ ശേഷം നാല് അല്ലെങ്കില്‍ ആറക്കത്തിലുള്ള ഒരു യു.പി.ഐ പിന്‍ സെറ്റ് ചെയ്തുകഴിഞ്ഞാല്‍ ഭിം ആപ് തയാര്‍.

Signature-ad

ഇനി ആപ്പില്‍ കാണുന്ന പ്രൊഫൈല്‍ എന്നത് സെലക്‌ട് ചെയ്താല്‍ നിങ്ങളുടെ മൊബൈല്‍ നമ്ബര്‍@upi എന്ന യു.പി.ഐ ഐഡി കാണാം. അതുകൂടാതെ കസ്റ്റം ആയിട്ട് അതായത് വാക്കുകളോ അക്കങ്ങളോ ചേര്‍ത്ത് നിങ്ങളുടെ പേരിലും അത്തരത്തിലുള്ള ഐ.ഡി ക്രിയേറ്റ് ചെയ്യാനും അത് ലഭ്യമെങ്കില്‍ സെലക്‌ട് ചെയ്യാനുമുള്ള ഒാപ്ഷനും കാണാം. ശേഷം പ്രൊഫൈല്‍ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് ഡിഫോള്‍ട്ടായി കാണുന്ന ബാങ്ക് അക്കൗണ്ട് സെലക്‌ട് ചെയ്താല്‍ വരുന്ന പേജില്‍ താഴെയായുള്ള പ്ലസ് ബട്ടണ്‍ അമര്‍ത്തിയാല്‍ നമുക്കുള്ള ഒന്നിലധികമായിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ലിങ്ക് ചെയ്യാം.

 

ക്രെഡിറ്റ് കാര്‍ഡ് ലിങ്ക് ചെയ്താല്‍ ബില്ലുകള്‍ പേ ചെയ്യാന്‍ മാത്രമാണ് ഉപകാരപ്പെടുക, പണം ട്രാന്‍സ്ഫര്‍ അതിലൂടെ സാധ്യമല്ല. ഒന്നിലധികം ബാങ്ക് അക്കൗണ്ടുകള്‍ ഭിം ആപ്പില്‍ ചേര്‍ത്തശേഷം അക്കൗണ്ടുകളുടെ പേജില്‍ നമുക്ക് ഓരോ അക്കൗണ്ടിലും ബാലന്‍സുള്ള തുക അറിയാനും ഡിഫോള്‍ട്ടായ ബാങ്ക് അക്കൗണ്ട് ഏതാണുവേണ്ടത് എന്ന് സെലക്‌ട് ചെയ്യാനും സാധിക്കും.

 

സര്‍ക്കാറിന് നേരിട്ട് നിയന്ത്രണമുള്ള ആപ്ലിക്കേഷനാണ് ഭിം. ഇന്നുള്ള മറ്റെല്ലാ യു.പി.ഐ ആപ്പുകളും ഭിം ആപ്പിന്റെ ഇന്റര്‍ഫേസുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. യു.പി.ഐ എന്നാല്‍ ഭിം എന്നു ചുരുക്കം. മുകളില്‍ സൂചിപ്പിച്ചതുപോലെ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കാതെ നമുക്ക് പണമിടപാട് നടത്താന്‍ നിങ്ങള്‍ക്ക് മാത്രമായുള്ള ഒരു ഐഡി ആവശ്യമാണ്. ഇത്തരത്തിലുള്ള ഐ.ഡി ഫോണ്‍ പേയില്‍ yourname@ybl എന്നാണെങ്കില്‍ ഗൂഗ്ള്‍ പേയില്‍ yourname@okhdfcbank എന്നാകാം. പക്ഷേ, നിങ്ങള്‍ക്ക് yourname@upi എന്നുള്ള ഒരു യു.പി.ഐ ഐഡി വേണമെന്നുണ്ടെങ്കില്‍ അത് ഭിം ആപ്പിലൂടെ മാത്രമാണു സാധ്യമാവുക.

Back to top button
error: