IndiaNEWS

പരാതി നല്‍കാനെത്തിയ സ്ത്രീയെ സ്റ്റേഷനിലേക്ക് വലിച്ചിഴച്ച്‌ യുപി പൊലീസ്

ലക്നൗ: പരാതി നല്‍കാനെത്തിയ വനിതയെ പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ഉത്തര്‍പ്രദേശ് പൊലീസ്.യുപിയിലെ ഹറോയ് ജില്ലയിലെ എസ്പി ഓഫീസിന് മുന്നിലാണ് സംഭവം നടന്നത്.

ഭര്‍ത്താവിന് എതിരെ പരാതി നല്‍കാനെത്തിയ ഭിന്നശേഷിക്കാരിയെയാണ് പൊലീസുകാര്‍ വലിച്ചിഴച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ എസ്പി വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: