വനിതാ ഡോക്ടറെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.കൊല്ലേഗൽ സബ് ഡിവിഷൻ ആശുപത്രിയിലെ അനസ്തേഷ്യോളജി വിഭാഗത്തിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർ സിന്ധുജയെ(28) ആണ് സംശയാസ്പദമായ സാഹചര്യത്തിൽ മ,രിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ സ്വദേശിനിയാണ് ഡോക്ടർ സിന്ധുജ.
കൊല്ലേഗൽ ടൗണിലെ ശ്രീ മഹാദേശ്വര ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിന് സമീപമുള്ള വാടക വീട്ടിലാണ് ഡോക്ടർ സിന്ധുജ താമസിച്ചിരുന്നത്.വെള്ളിയാഴ്ച രാവിലെ സിന്ധുജ ആശുപത്രിയിൽ വരാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സിന്ധുജയുടെ വിവാഹം 2024 ജനുവരി രണ്ടിന് നടത്തത്തക്കവിധം ആലോചിച്ച് ഉറപ്പിച്ചിരുന്നു.