Lead NewsNEWS

കർഷകരുമായി കേന്ദ്രസർക്കാർ ഏഴാം ഘട്ട ചർച്ച നടത്താൻ ഇരിക്കെ കേന്ദ്രസർക്കാരിന് സഹായകരമാകും വിധം വിശദീകരണവുമായി റിലയൻസ്

കർഷകരും കേന്ദ്രസർക്കാരും വീണ്ടും ചർച്ച നടത്താൻ ഇരിക്കെ കേന്ദ്ര സർക്കാരിന് അനുകൂലമായ പ്രസ്താവനയുമായി റിലയൻസ് രംഗത്ത്. പുതിയ കാർഷിക നിയമങ്ങളിലൂടെ റിലയൻസ് അടക്കമുള്ള കോർപ്പറേറ്റുകൾ ഇന്ത്യയിലെ കാർഷികരംഗം കയ്യടക്കുമെന്ന് ഭീഷണി നിലനിൽക്കേ ആണ് വിശദീകരണവുമായി റിലയൻസ് രംഗത്തെത്തിയത്.

തങ്ങൾ കരാർ -കോർപ്പറേറ്റ് കൃഷിക്ക് ഇല്ല എന്നാണ് റിലയൻസിന്റെ ആദ്യ വിശദീകരണം. വിതരണക്കാർ കർഷകരിൽ നിന്നു വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പുവരുത്തുമെന്ന് റിലയൻസ് പറയുന്നു.

Signature-ad

കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങാൻ കർഷകരുമായി ദീർഘകാലം കരാറുകളിൽ ഏർപ്പെടില്ല എന്ന വിശദീകരണവും റിലയൻസ് നൽകുന്നു. കർഷകരിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ ഏറ്റെടുക്കില്ല എന്ന് ഉറപ്പും റിലയൻസ് പറയുന്നു.

പുതിയ കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ കർഷകരെ വീണ്ടും ചർച്ച നടത്താൻ ക്ഷണിച്ചത്. ഈ പശ്ചാത്തലത്തിലാണ് റിലയൻസ് എന്ന കോർപ്പറേറ്റ് ഭീമൻ കേന്ദ്ര സർക്കാർ അനുകൂല പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.

Back to top button
error: