ചെന്നൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകളുള്ള സോണായി ദക്ഷിണ റെയില്‍വേ.ആറ് വന്ദേഭാരത് ട്രെയിനുകളാണ് ദക്ഷിണ റെയിൽവേയുടെ കീഴിൽ സർവീസ് നടത്തുന്നത്.
ദക്ഷിണ റെയില്‍വേയിലെ ആറ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളില്‍ നാലെണ്ണം ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലി, കോയമ്ബത്തൂര്‍, മൈസൂരു, വിജയവാഡ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. മറ്റ് രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ കേരളത്തില്‍ കാസര്‍ഗോഡിനും തിരുവനന്തപുരത്തിനും ഇടയിലാണ് ഓടുന്നത്.
വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണത്തില്‍ നോര്‍ത്തേണ്‍ റെയില്‍വേയാണ് രണ്ടാം സ്ഥാനത്തുള്ളത്.