Lead NewsNEWS

സംസ്ഥാനത്തെ കോളേജുകളും സര്‍വ്വകലാശാല കാമ്പസുകളും തുറന്നു

കോവിഡും ലോക്ക്‌ഡോണും മൂലം അടച്ചിരുന്ന സംസ്ഥാനത്തെ കോളേജുകളും സര്‍വ്വകലാശാല കാമ്പസുകളും ഇന്ന് തുറന്നു. 294 ദിവസങ്ങള്‍ക്ക് ശേഷമാണ് ക്ലാസുകള്‍ വീണ്ടും തുടങ്ങുന്നത്. 50 ശതമാനം വിദ്യാര്‍ത്ഥികളെ മാത്രമാണ് ക്ലാസുകളില്‍ അനുവദിക്കുക. പ്രവര്‍ത്തന സമയം രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ച് വരെയായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

ഈ സമയം രണ്ട് ബാച്ചുകളായി കോളേജുകള്‍ക്ക് ക്രമീകരിക്കാം. അഞ്ച്, ആറ് സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ പി.ജി വിദ്യാര്‍ത്ഥികള്‍ക്കുമാണ് ക്ലാസുകള്‍ തുടങ്ങുന്നത്.
സാങ്കേതിക സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളിലും വിവിധ സെമസ്റ്ററുകളില്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങും. കുസാറ്റില്‍ അവസാനവര്‍ഷ പി.ജി ക്ലാസുകള്‍ മാത്രമാണ് തുടങ്ങുക.

Signature-ad

ക്ലാസ് തുടങ്ങുന്നതിന്റെ ഭാഗമായി ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചിട്ടുണ്ട്. പ്രവൃത്തി സമയം വര്‍ധിപ്പിച്ചതിന് പുറമെ ശനിയാഴ്ച കൂടി പ്രവൃത്തി ദിവസമാക്കിയതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16നാണ് കോളേജുകളും സര്‍വ്വകലാശാല കാമ്പസുകളും അടച്ചത്.

Back to top button
error: