നിയമസഭാ തിരഞ്ഞെടുപ്പിൽ നാല് സിറ്റിംഗ് സീറ്റുകൾ വേണമെന്ന് എൻസിപി. എൻസിപി കേന്ദ്രനേതൃത്വത്തിന്റേതാണ് തീരുമാനം. സിറ്റിംഗ് സീറ്റ് തിരിച്ചെടുത്താൽ എൻസിപി യുഡിഎഫിലേക്ക് എന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു. നഷ്ടം സഹിച്ച് എൽഡിഎഫിൽ തുടരേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം തീരുമാനിച്ചു എന്നാണ് വിവരം. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പ്രഫുൽ പട്ടേൽ സംസ്ഥാന ഘടകത്തെ അറിയിക്കും.എ കെ ശശീന്ദ്രനെയും പ്രഫുൽ പട്ടേൽ ഇക്കാര്യം അറിയിക്കും.
അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരെ പരാതിയുമായി മന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്രനേതൃത്വത്തെ കാണും. ഡൽഹിയിലെത്തി പ്രഫുൽ പട്ടേലുമായി ശശീന്ദ്രൻ കൂടിക്കാഴ്ച നടത്തും. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടൽ വിഷയത്തിൽ എ കെ ശശീന്ദ്രൻ ആവശ്യപ്പെടും.