IndiaNEWS

ഗണേശോത്സവത്തില്‍ ബുര്‍ഖ ധരിച്ച് നൃത്തം ചെയ്ത ‘മുസ്ലിം സ്ത്രീ’ അറസ്റ്റില്‍; പേര് അരുണ്‍ കുമാര്‍

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നടന്ന ഗണേശോത്സവത്തിനിടെ മുസ്ലിം സ്ത്രീകളെപ്പോലെ ബുര്‍ഖ ധരിച്ചെത്തി നൃത്തംചെയ്തയാള്‍ അറസ്റ്റില്‍. വിരുത്തംപട്ട് സ്വദേശി അരുണ്‍കുമാര്‍ ആണ് പിടിയിലായത്.
വെല്ലൂരില്‍ നടന്ന വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെയാണ് ഇയാള്‍ ബുര്‍ഖ ധരിച്ച് പ്രത്യക്ഷപ്പെട്ടത്. സെപ്റ്റംബറില്‍ 21നു നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞദിവസമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതിനു പിന്നാലെയാണ് ഇയാള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്.
ആഘോഷത്തില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്കിടയില്‍ നുഴഞ്ഞുകയറി കുഴപ്പങ്ങളുണ്ടാക്കാനായിരുന്നു ഇയാളുടെ നീക്കമെന്നാണ് വിലയിരുത്തൽ.മതവികാരം വ്രണപ്പെടുത്താനും, രണ്ടു മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കാന്‍ നീക്കം നടത്തിയതും ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Back to top button
error: