KeralaNEWS

ലിംഗത്തിൽ ഉറുമ്പ് കയറിയതിനെ തുടർന്ന് ചൂണ്ടനൂൽ ഇട്ടു;യുവാവിന്റെ മൂത്ര സഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള നൂൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കൊച്ചി:യുവാവിന്റെ മൂത്ര സഞ്ചിയിൽ കുടുങ്ങിയ 2.8 മീറ്റർ നീളമുള്ള ചൂണ്ട നൂൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. 30 വയസുള്ള ബിഹാർ സ്വദേശിക്കാണ് ശസ്ത്രക്രിയ നടത്തിയത്.
മൂത്രമൊഴിക്കുമ്പോൾ വേദനയും രക്തത്തിന്റെ സാന്നിധ്യവും കണ്ടെത്തിയതിനെ തുടർന്നാണ് ഇയാൾ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയത്.

രാത്രിയിൽ ലിംഗത്തിൽ ഉറുമ്പ് കടന്നുപോയതായി തോന്നലുണ്ടായതിനെ തുടർന്ന് കയ്യിൽ കിട്ടിയ ചൂണ്ടനൂൽ കടത്തിവിടുകയായിരുന്നു.

സിസ്റ്റോസ്‌കോപ്പിക് ഫോറിൻ ബോഡി റിമുവൽ എന്ന മൈക്രോസ്‌കോപ്പിക് കീ ഹോൾ സർജറി വഴിയാണ് പുറത്തെടുത്ത്.ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ യൂറിനറി ബ്ലാഡർ ഫോറിൻ ബോഡി റിമുവൽ ആണ് എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നത്. ശസ്ത്രക്രിയക്ക് ഡോ. അനൂപ് കൃഷ്ണൻ നേതൃത്വം നൽകി.

Back to top button
error: