മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികളായ ജയ്റാമിന്റെയും പാര്‍വതിയുടെയും മകൾ പ്രണയത്തിലോ ? ചര്‍ച്ചയായി മാളവിക ജയറാമിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്!
ചെന്നൈ: ഒരു കാലത്ത് മലയാളിക്ക് പ്രിയപ്പെട്ട താര ജോഡിയായിരുന്നു ജയറാമും പാർവതിയും. പിന്നീട് ഇവർ ജീവിതത്തിലും ഒന്നിച്ചു. രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത്. കാളിദാസ് ജയറാമും, മാളവിക ജയറാമും. ഇതിൽ കാളിദാസ് ജയറാം ഇപ്പോൾ സിനിമയിൽ സജീവമാണ്. എന്നാൽ അഭിനയ രംഗത്തേക്ക് മാളവിക ജയറാം ഇതുവരെ കാലെടുത്ത് വച്ചിട്ടില്ല. പക്ഷെ അടുത്തിടെ ചില പരസ്യങ്ങളിൽ മാളവിക പ്രത്യക്ഷപ്പെട്ടിരുന്നു. അതിൽ ജയറാമുമായി ചേർന്ന് അഭിനയിച്ച ജ്വല്ലറിയുടെ പരസ്യം അടക്കമുണ്ട്.
എന്നാൽ സോഷ്യൽ മീഡിയയിൽ മാളവിക സജീവമാണ്. തൻറെ ചിത്രങ്ങളും വിശേഷങ്ങളും മാളവിക പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ മാളവികയ്ക്ക് 3.15 ഫോളോവേർസ് ഉണ്ട്. ഒരു വർഷം മുൻപ് മായം സെയ്ത് പോവെ എന്ന തമിഴ് മ്യൂസിക് വീഡിയോയിൽ മാളവിക അഭിനയിച്ചിരുന്നു. 18 ലക്ഷത്തോളം വ്യൂ ഈ വീഡിയോ നേടിയിട്ടുണ്ട്. നടൻ അശോക് സെൽവനാണ് ഈ മ്യൂസിക് വീഡിയോയിൽ മാളവികയുടെ ജോഡിയായി എത്തിയിരുന്നത്.
ഇപ്പോൾ മാളവികയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചർച്ചയാകുന്നത്. മാളവിക പ്രണയത്തിലാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഒരു കാറിൽ രണ്ട് കൈകൾ ചേർത്ത് ഇരിക്കുന്ന ചിത്രത്തിനൊപ്പം ഹിന്ദി പ്രണയഗാനമാണ് ഈ ഇൻസ്റ്റഗ്രാം സ്റ്റോറിയിലുള്ളത്. പിന്നാലെ മാളവിക പ്രണയത്തിലാണെന്ന തരത്തിലുള്ള ചർച്ചകൾ വാർത്തയാകുന്നുണ്ട്. അധികം വൈകാതെ ഇത് വെളിപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
നേരത്തെ തന്നെ അഭിനയ രംഗത്തേക്ക് കടക്കാൻ മാളവിക ഒരുങ്ങുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പ്രമുഖരായ യുവതാരങ്ങൾക്കൊപ്പം അക്ടിംഗ് വർക് ഷോപ്പിലും ചില വർഷങ്ങൾക്ക് മുൻപ് മാളവിക പങ്കെടുത്തിരുന്നു. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ ദേവ് മോഹൻ, തെലുങ്ക് താരം നിഹാരിക കൊണ്ടേല, മോഡൽ ശ്രുതി, നടൻ സൗരഭ് ഗോയൽ തുടങ്ങിയവരും മാളവികയ്ക്കൊപ്പം ഈ വർക്ക് ഷോപ്പിന് ഉണ്ടായിരുന്നു.