KeralaNEWS

പട്ടിണിയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലേക്ക്;പ്രബീര്‍ ദാസിന്റെ ജീവിതകഥ

ന്ത്യൻ സൂപ്പര്‍ ലീഗില്‍ പത്താം സീസണിലെ ആദ്യ മത്സരത്തില്‍ കൊച്ചിയില്‍ എത്തിയ പതിനായിരക്കണക്കിന് ആരാധകരുടെ ആവേശമായി മാറിയ ഒരു താരമുണ്ട് കേരള ബ്ലാസ്റ്റേഴ്സ് നിരയില്‍. ഈ സീസണില്‍ ടീമില്‍ എത്തിച്ച പ്രബീര്‍ ദാസായിരുന്നു അത്.

തന്റെ മഞ്ഞക്കുപ്പായത്തിലെ അരങ്ങേറ്റത്തില്‍ തന്നെ ആരാധകരെയെല്ലാം തൃപ്തിപ്പെടുത്താന്‍ പ്രബീറിന് സാധിച്ചു. സഹതാരങ്ങളിലേക്ക് പ്രബീര്‍ പ്രവഹിക്കുന്ന ഊര്‍ജ്ജം തന്നെയായിരുന്നു ആദ്യ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലസ് പോയിന്റ്.

പ്രബീര്‍ ദാസ് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. അതിവേഗ നീക്കങ്ങളാണ് പ്രബീറിനെ മറ്റു കളിക്കാരില്‍ നിന്ന് വ്യത്യസ്തനാകുന്നത്. അതിന് പുറമെ പ്രബീറിന്റെ പോരാട്ട വീര്യവും കഠിനാധ്വാനവും എല്ലാം കഴിഞ്ഞ മത്സരത്തില്‍ ആരാധകര്‍ നേരിട്ട് കണ്ടതുമാണ്.

Signature-ad

പ്രബീര്‍ ദാസ് എന്ന താരത്തിന്റെ വളര്‍ച്ചയിലും ഒരു പോരാട്ടത്തിന്റെ കഥയുണ്ട്.കൊടിയ പട്ടിണിയിലായിരുന്നു പ്രബീറിന്റെ കുട്ടിക്കാലം.പ്രബീര്‍ സ്കൂളിൽ പഠിക്കുമ്പോള്‍ അവന്റെ ജീവിതം ഇന്നുള്ളതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു.

നിത്യചെലവിനായി മറ്റു ‍ വീടുകളിൽ ജോലിക്ക് പോകേണ്ടതിനാൽ  അമ്മ സന്ധ്യാ ദാസ് പുലര്‍ച്ചെ 4 മണിക്ക് എഴുന്നേല്‍ക്കുമായിരുന്നു. അഞ്ച് സ്ഥലങ്ങളിലെ ജോലി പൂര്‍ത്തിയാക്കിയ ശേഷം രാവിലെ 9 മണിയോടെ പ്രബീറിനെ സ്‌കൂളിലേക്ക് കൊണ്ടുപോകാന്‍ അവള്‍ വീട്ടിലേക്ക് മടങ്ങിവരും.എന്നിട്ട് വീണ്ടും മറ്റിടങ്ങളിൽ ജോലിക്ക് പോകും.ഇങ്ങനെയിരിക്കെ സ്കൂളിലെ ഒരു വാർഷിക പരീക്ഷാസമയത്ത് പ്രബീറിന്റെ അമ്മയെ അവിടുത്തെ പ്രധാന അധ്യാപകൻ സ്കൂളിലേക്ക് വിളിപ്പിച്ചു.

17 ദിവസമേ സ്‌കൂളില്‍ എത്തിയിട്ടുള്ളൂ എന്നതിനാല്‍ പ്രബീറിനെ പരീക്ഷ എഴുതാന്‍  അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതു കേട്ട് ആ അമ്മ ഞെട്ടിപ്പോയി.കാര്യം അറിഞ്ഞപ്പോഴാണ് ആ അമ്മ വീണ്ടും ഞെട്ടിയത്.അവൻ ഫുട്ബോൾ കളിക്കാൻ പോയതായിരുന്നു.അന്ന് അമ്മ അവനെ പൊതിരെ തല്ലി.ഒടുവിൽ സ്ഥലത്തെ ഒരു ഫുട്ബോൾ കോച്ച് ഇടപെട്ടാണ് അവന് പരീക്ഷ എഴുതാനുള്ള അവസരം ഉണ്ടാക്കി കൊടുത്തത്.

പിന്നീടും പഠനം മുന്നോട്ടു പോയില്ലെങ്കിലും ഫുട്ബോളിൽ പ്രബീർ ദാസിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.പശ്ചിമ ബംഗാളിലെ സോദെപ്പൂർ സ്വദേശിയായ പ്രബീർ ദാസ് കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് വിംഗ് ബാക്കയാണ്  കളിക്കുന്നത്. 

Back to top button
error: