KeralaNEWS

ശബരിമലയില്‍ ശ്രീരാമസ്തംഭം സ്ഥാപിക്കാനൊരുങ്ങി ശ്രീരാമജന്മഭൂമി ട്രസ്റ്റ്

തിരുവനന്തപുരം: ശബരിമലയില്‍ ശ്രീരാമസ്തംഭം സ്ഥാപിക്കാനൊരുങ്ങി ശ്രീരാമജന്മഭൂമി ട്രസ്റ്റ്. അയോധ്യ മുതല്‍ രാമേശ്വരം വരെ സ്ഥാപിക്കുന്ന സ്തംഭങ്ങളിലൊന്നാണ് ശബരിമലയില്‍ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.

 രാജ്യത്തുടനീളം 290 ശ്രീരാമസ്തംഭങ്ങളാകും സ്ഥാപിക്കുക. ഇതിലൊന്ന് ശബരിമലയില്‍ സ്ഥാപിക്കാനാണ് രാമജന്മഭൂമി ട്രസ്റ്റിന്റെ തീരുമാനം. പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന ശബരി ആശ്രമത്തിലോ ശബരി പീഠത്തിലോ ആകും തൂണ്‍ സ്ഥാപിക്കുക.

Signature-ad

ശ്രീരാമനെ ശബരി കണ്ടുമുട്ടിയ വനമാണ് ശബരിമലയെന്നാണ് ട്രസ്റ്റിന്റെ വാദം.സീതാന്വേഷണത്തിന് പോകുന്ന വഴിയില്‍ ശ്രീരാമനും അദ്ദേഹത്തിൻ്റെ അനുജനായ ലക്ഷ്മണനും ശബരിയുടെ ആശ്രമത്തിലെത്തുകയും സന്തുഷ്ടയായ ശബരി അവര്‍ക്ക് താൻ രുചിച്ചുനോക്കിയ നെല്ലിക്കകള്‍ നല്‍കുകയും തന്റെ ജീവിതലക്ഷ്യം സഫലമായതിന്റെ ധന്യതയില്‍ അവര്‍ യാഗാഗ്നിയില്‍ ശരീരം ഉപേക്ഷിച്ചു എന്നുമുള്ള ഐതിഹ്യം പറഞ്ഞാണ് ശബരിമലയിലേക്ക് കടന്നുകയറാൻ രാമജന്മഭൂമി ട്രസ്റ്റ് ശ്രമിക്കുന്നത്.

തൂണുകള്‍ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍ മുൻ ഇന്ത്യൻ റവന്യൂ ഓഫീസര്‍ രാം അവതാര്‍ ശര്‍മ്മ പരിശോധിച്ചു. ഓരോ തൂണിലും വാല്‍മീകി രാമായണത്തിലെ വരികള്‍ എഴുതിച്ചേര്‍ക്കും.ശ്രീരാമന്റെ ജീവിതത്തെയും പ്രാധാന്യത്തെയും പ്രതിഫലിപ്പിക്കുന്നതിനുവേണ്ടിയാണ് രാജ്യമൊട്ടാകെ ശ്രീരാമ സ്തംഭം സ്ഥാപിക്കുന്നതെന്ന് ശ്രീരാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറി ചമ്ബത് റായ് പറഞ്ഞു.

Back to top button
error: