അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുര്‍സലിനാണ് തന്റെ ചുവന്ന ഷര്‍ട്ടഴിച്ച് വീശി ലോക്കോ പൈലറ്റിന്റെ ശ്രദ്ധയാകര്‍ഷിച്ച് ട്രെയിൻ നിര്‍ത്തിച്ച് അപകടമൊഴിവാക്കിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് റെയില്‍വേ ട്രാക്കിന് സമീപമുള്ള കുളത്തില്‍ മീൻ പിടിക്കാൻ പോയപ്പോഴാണ് സംഭവം.
കനത്ത മഴയെത്തുടര്‍ന്ന് റെയില്‍വേ ട്രാക്കിനോട് ചേർന്ന് മണ്ണൊലിച്ചുപോയി വലിയ കുഴി രൂപപ്പെട്ടിരുന്നു. ട്രാക്കിന്റെ ഒരു ഭാഗത്തെ മുഴുവൻ മണ്ണും ഒലിച്ചുപോയതായി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മുര്സലിന് അപകടം മനസ്സിലായി. ഇതേസമയം, സില്‍ച്ചാറിലേക്ക് പോകുന്ന കാഞ്ചൻജംഗ എക്സ്പ്രസിന്റെ ചൂളംവിളി കേട്ടു. ഉടൻ തന്നെ കുട്ടി തന്റെ ചുവന്ന ടീ ഷര്‍ട്ട് അഴിച്ച് ലോക്കോ പൈലറ്റിന്റെ ശ്രദ്ധ ആകര്‍ഷിക്കാൻ വേഗത്തില്‍ അത് വീശാൻ തുടങ്ങി.
കുട്ടി ഷര്‍ട്ട് വീശുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ട്രെയിൻ നിര്‍ത്തി. തുടര്‍ന്ന് അദ്ദേഹം കുഴി പരിശോധിക്കുകയും അധികൃതര്‍ക്ക് സന്ദേശം അയക്കുകയുമായിരുന്നു.റെയില്‍വേ ഉദ്യോഗസ്ഥര്‍ എത്തി അറ്റകുറ്റപ്പണികള്‍ നടത്തിയ ശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.