വേപ്പെണ്ണ:- പേൻ അകറ്റാനുള്ള വീട്ടുവൈദ്യങ്ങളുടെ പട്ടികയില്‍ വേപ്പെണ്ണ പ്രധാനമാണ്. അല്പം വേപ്പെണ്ണ ചെറുതായി ചൂടാക്കിയ ശേഷം ശിരോചര്‍മ്മത്തിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് ഒരു പേൻ ചീപ്പ് ഉപയോഗിച്ച് മുടിയുടെ ഓരോ ഭാഗവും വകഞ്ഞ് നന്നായി ചീകുക. അതിന് ശേഷം ഏതെങ്കിലും ഒരു ഹെര്‍ബല്‍ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കാം. പേൻ പ്രശ്നം പൂര്‍ണ്ണമായും ഇല്ലാതാകുന്നത് വരെ ഇത് പതിവായി ചെയ്യണം.
ബേക്കിംഗ് സോഡ:- പേൻ ശല്യം, തലയിലെ ചൊറിച്ചില്‍ തുടങ്ങിയവ അകറ്റാനുള്ള മറ്റൊരു പ്രധാന മാര്‍ഗ്ഗമാണ് ബേക്കിംഗ് സോഡ. കുറച്ച് ബേക്കിംഗ് സോഡ നിങ്ങളുടെ കണ്ടീഷണറുമായി ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം മുടി നന്നായി ചീകി പേനുകളെ നീക്കാം. അതിന് ശേഷം മുടി ഷാംപൂ ചെയ്ത് കഴുകി, കണ്ടീഷണര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
വെളുത്തുള്ളി:- ഭക്ഷണത്തിലെ സ്ഥിര സാന്നിധ്യമായ വെളുത്തുള്ളി പേൻ ശല്യം അകറ്റാൻ സഹായിക്കും. വെളുത്തുള്ളിയുടെ ഏതാനും അല്ലികള്‍ ചതച്ച് നാരങ്ങാ നീരുമായി കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം തല മസ്സാജ് ചെയ്ത്, ഒരു ചീപ്പ് കൊണ്ട് ചീകാം. അതിന് ശേഷം ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം.
വെളുത്തുള്ളിയുടെ ശക്തമായ ഗന്ധം പേനുകളെ ഇല്ലാതാക്കുന്നു. മാത്രമല്ല അലിസിൻ, സള്‍ഫര്‍ സംയുക്തങ്ങള്‍ കാരണം അതിന്റെ ശക്തമായ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഈരുകളെ, പുറന്തള്ളാനും സഹായിക്കുന്നു.