FoodNEWS

രുചികരമായ പാവയ്‌ക്കാ അച്ചാര്‍ ഉണ്ടാക്കാം

പാവയ്ക്ക എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ മനസിലേയ്ക്ക് ആദ്യമെത്തുക അതിന്‍റെ കയ്പ് രുചിയാണ്. അതുകൊണ്ടുതന്നെ പലര്‍ക്കും പാവയ്ക്ക കഴിക്കാനും മടിയാണ്. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക.അച്ചാറിട്ട് വച്ചാൽ വളരെ നാൾ കേടുകൂടാതെ ഉപയോഗിക്കാൻ സാധിക്കും എന്ന് മാത്രമല്ല, അതിന്റെ കയ്പ് രുചിയും മാറിക്കിട്ടും.

പാവയ്‌ക്കാ – 1 എണ്ണം
മുളക് പൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍

ഉള്ളി – 1/2 കപ്പ്‌
ഇഞ്ചി – 1 1/2 ടീസ്പൂണ്‍
വെളുത്തുള്ളി – 2 ടീസ്പൂണ്‍
കറിവെപ്പല – 2 തണ്ട്
കടുക് – 1/2 ടീസ്പൂണ്‍
കായം – 1/2 ടീസ്പൂണ്‍
ഉലുവ – 1/2 ടീസ്പൂണ്‍
പച്ചമുളക് – 2 എണ്ണം
വെളിച്ചെണ്ണ – 4 ടീസ്പൂണ്‍
ചൊറുക്ക – 1/4 കപ്പ്‌
ഉപ്പ് – അവശ്യത്തിന്

Signature-ad

പാവയ്‌ക്കാ വൃത്തിയായി കഴുകി ചെറുതായി അരിയുക .

ഫ്രയിംഗ് പാനില്‍ വെളിച്ചെണ്ണ ചുടാക്കി കടുക് പൊട്ടിക്കുക .

കടുക് പൊട്ടിയതിനു ശേഷം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവെപ്പലയും ചേര്‍ത്ത് വെളുത്തുള്ളിയുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക.

ഇനി പാവയ്‌ക്കാ ചേര്‍ത്ത് ഇളക്കി മുളക് പൊടിയും , മഞ്ഞള്‍ പൊടിയും ചേര്‍ത്ത് 5 മിനുറ്റ് ഇളക്കുക .

ഇനി ചൊറുക്ക ചേര്‍ത്ത് ഇളക്കി 3 മിനുറ്റ് ശേഷം അടുപ്പില്‍ നിന്ന് ഇറക്കിവെക്കുക . കായം ചേര്‍ത്ത് ഇളക്കുക .

രുചികരമായ പാവയ്‌ക്കാ അച്ചാര്‍ തയ്യാര്‍ . 3 ദിവസത്തിനു ശേഷം ഉപയോഗിച്ച്‌ തുടങ്ങാം .

Back to top button
error: