തിരുവനന്തപുരം:കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനുകളിലെ പെയ്ഡ് ശൗചാലയനിരക്ക് ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചു.ഒക്ടോബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
യൂറിനലിന് അഞ്ച് രൂപയും ലാട്രിന്‍ 10 രൂപയും കുളിക്കുന്നതിന് 10 രൂപയും ക്ലോക്ക് റൂമിന് ഒരു ദിവസത്തേയ്ക്ക് 20 രൂപയുമാണ് പുതിയ നിരക്ക്.
പൊതു ജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും കൂടുതല്‍ ഉപയോഗപ്രദമാക്കുന്നതിനും കൂടുതല്‍ ശുചിത്വത്തോടെയും കാര്യക്ഷമമായും പ്രവര്‍ത്തിപ്പിക്കുന്നതിനും എല്ലാ സ്റ്റേഷനുകളിലെയും നിരക്ക് ഏകീകരിക്കുന്നതിനുമാണ് വര്‍ധന എന്നാണ് വിശദീകരണം.