KeralaNEWS

കാൺമാനില്ല;ഭര്‍തൃമതിയുടെ ഫോട്ടോ പുറത്തുവിട്ട് പൊലിസ്

കണ്ണൂര്‍ : മാക്കൂട്ടത്ത് ട്രോളിബാഗില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സാഹചര്യത്തില്‍ കണ്ണവം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാണാതായ ഭര്‍തൃുമതിയായ യുവതിയുടെ വിവരങ്ങള്‍ കണ്ണവം പൊലിസ് പുറത്തുവിട്ടു.

ഈക്കഴിഞ്ഞ 28 മുതല്‍ സ്റ്റേഷന്‍ പരിധിയിലെ തൊടീക്കളത്തു നിന്നും കാണാതായ യുവതിയെ കുറിച്ച്‌ വിവരങ്ങള്‍ ലഭിക്കുന്നതിനു വേണ്ടിയാണ് ഫോട്ടോ ഉള്‍പ്പെടെ പുറത്തു വിട്ടിരിക്കുന്നത്. തൊടീക്കളത്തെ ബാബുവിന്റെ ഭാര്യ ടി രമ്യ(31)യെയാണ് കഴിഞ്ഞ മാസം 28ന് രാവിലെ 10 മണിയോടെ കാണാതായത്.

ജോലി ആവശ്യാര്‍ഥം വീട്ടില്‍ നിന്നും പോയ ഇവര്‍ പിന്നീട് തിരിച്ചെത്തിയിട്ടില്ല. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇവരെ ബന്ധപ്പെടാനും ബന്ധുക്കള്‍ക്കു കഴിഞ്ഞില്ല.
തുടര്‍ന്നാണ് ഭര്‍തൃമതിയായ യുവതിയെ കാണ്മാനില്ലെന്നു കാണിച്ച്‌ ബന്ധു പോലിസില്‍ പരാതി നല്‍കിയത്.

Signature-ad

വീരാജ്പേട്ട പോലീസ് ഇന്‍സ്പെക്ടര്‍ ശിവരുദ്രയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കണ്ണവത്തുനിന്നു കാണാതായ ഇവരെ കുറിച്ച്‌ അന്വേഷിച്ചത്. എന്നാല്‍കണ്ണവത്തെയുവതിയാണ് മാക്കൂട്ടത്ത് കൊല്ലപ്പെട്ടതെന്നവിവരം ഇതുവരെ പൊലിസ് സ്ഥിരീകരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: