KeralaNEWS

ചിലവ് 2000 കോടി;ആദിശങ്കരാചാര്യരുടെ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും

ഭോപ്പാൽ: രണ്ടായിരം കോടിയോളം രൂപ ചെലവഴിച്ച്‌ 108 അടി ഉയരത്തില്‍ നിര്‍മിച്ച ആദിശങ്കരാചാര്യരുടെ പ്രതിമ ഇന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍
 അനാച്ഛാദനം ചെയ്യും.

നര്‍മ്മദാ നദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഓംകാരേശ്വറിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്.ആദിശങ്കരാചാര്യരുടെ 12-ാം വയസ്സിലെ രൂപമാണ് പ്രതിമയ്ക്ക് നല്‍കിയിരിക്കുന്നത്. ‘ഏകത്വത്തിന്റെ പ്രതിമ’ എന്നാണ് പേരുനല്‍കിയിരിക്കുന്നത്.

ഏകദേശം 28 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ‘ഏകാത്മധാം’ എന്ന ശങ്കരാചാര്യരുടെ പ്രതിമ നിര്‍മിക്കാന്‍ ഏകദേശം 2,141 കോടി രൂപയാണ് ചെലവായെന്നാണ് റിപ്പോര്‍ട്ടുകള്‍.

Signature-ad

സംസ്ഥാനത്തിന്റെ വിനോദസഞ്ചാരമേഖലയിലും മറ്റും പ്രതിമ വലിയ മാറ്റം വരുത്തുമെന്നാണ് കണക്കുകൂട്ടല്‍.

Back to top button
error: