KeralaNEWS

രണ്ടാം വന്ദേഭാരതും കേരളത്തിൽ എത്തി; സർവീസ് ഞായറാഴ്ച മുതൽ

കാസർകോട്:സംസ്ഥാനത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ കേരളത്തിൽ എത്തി.റൂട്ട് സംബന്ധിച്ച ആശയക്കുഴപ്പത്തെ തുടർന്ന് ചെന്നൈ  ബേസിൻ ബ്രിഡ്ജിൽ നിർത്തിയിട്ടിരുന്ന ട്രെയിനാണ് ഇന്ന് വൈകിട്ടോടെ വാളയാർ ചുരം താണ്ടി കേരളത്തിൽ എത്തിയത്.

രണ്ടാം വന്ദേഭാരതും കാസര്‍കോട്- തിരുവനന്തപുരം റൂട്ടിലാണ് സർവീസ്.ആദ്യത്തേത് തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന രീതിയിലാണെങ്കിൽ രണ്ടാമത്തേത് കാസർകോട് നിന്നും ആരംഭിക്കുന്ന തരത്തിലാണ് സർവീസ്.ആദ്യത്തേത് കോട്ടയം വഴിയാണെങ്കിൽ രണ്ടാം വന്ദേഭാരത് ആലപ്പുഴ വഴിയായിരിക്കും യാത്ര നടത്തുക.

രാവിലെ ഏഴുമണിക്ക് കാസര്‍കോടുനിന്ന് യാത്രയാരംഭിക്കുന്ന ട്രെയിൻ വൈകീട്ട് 3.05-ന് തിരുവനന്തപുരത്തെത്തും.ഒരു മണിക്കൂറിന് ശേഷം 4.05-നാണ് മടക്കയാത്ര.രാത്രി 11.55-ന് കാസര്‍കോട് യാത്ര അവസാനിപ്പിക്കും.

Signature-ad

കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എട്ടു മണിക്കൂറാണ് കാസര്‍കോട്- തിരുവനന്തപുരം യാത്രയ്ക്ക് എടുക്കുന്ന സമയം. 7.55 മണിക്കൂറാണ് തിരിച്ചുള്ള സര്‍വീസിന്റെ യാത്രാസമയം. ആഴ്ചയില്‍ ആറുദിവസമായിരിക്കും സര്‍വീസ്.

Back to top button
error: