NEWSWorld

നായയെ പോലെ കുരയ്ക്കും, കുറുക്കനെ പോലെ നടക്കും; ഇത് ‘ഡോഗ്സിം’ എന്ന ‘പട്ടിക്കുറുക്കന്‍’

ബ്രസീലില്‍ പുതിയ സങ്കരജീവിയെ കണ്ടെത്തി. ഗവേഷകര്‍ ‘ഡോഗ്സിം’ എന്ന് പേരിട്ടിരിക്കുന്ന ഈ ജീവി കുറുക്കനും നായയ്ക്കും ജനിച്ചതാണെന്ന് കണ്ടെത്തി. നായയെപ്പോലെ കുരയ്ക്കുകയും കുറുക്കനെ പോലെ നടക്കകുകയും ചെയ്യുന്ന ജീവിക്ക് നായയ്ക്കും കുറുക്കനും സമാനമായി കൂര്‍ത്ത ചെവികളും കട്ടിയേറിയ രോമവുമുണ്ട്.

രണ്ട് വര്‍ഷം മുന്‍പ് വാഹനാപകടത്തില്‍പെട്ട നിലയില്‍ കണ്ടെത്തിയ ജീവിയെ മൃഗാശുപത്രിയില്‍ എത്തിച്ചു പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത് കുറുക്കനും നായയ്ക്കും പിറന്ന സങ്കരയിനം ജീവിയാണെന്ന് സ്ഥിരീകരിച്ചു. ആണ്‍നായയ്ക്ക് പാംപാസ് ഇനത്തില്‍ പെട്ട പെണ്‍കുറുക്കനില്‍ പിറന്നാതാണ് ഈ ജീവി എന്നാണ് കണ്ടെത്തല്‍. ആനിമല്‍സ് എന്ന ശാസ്ത്രജേണലില്‍ ഇതു സംബന്ധിച്ച പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Signature-ad

ചെന്നായ, കുറുക്കന്‍, കുറുനരി തുടങ്ങിയവയൊക്കെ കാനിഡേ എന്ന ജന്തു കുടുംബത്തില്‍പെട്ടതാണ്. കുറുക്കന് 74 ഉം നായയ്ക്ക് 78 ഉം ആണ് ക്രോമസോമുകളുടെ എണ്ണം. ഡോഗ്സിം ജീവിക്ക് 76 ക്രോമോസോമുകള്‍ ഉണ്ട്. നായയും കുറുക്കനും ചേര്‍ന്നുള്ള സ്ഥിരീകരിക്കപ്പെട്ട ആദ്യ സങ്കരയിനമാണ് ഈ ജീവി.

കയോട്ടികള്‍, ചെന്നായകള്‍, ഡിംഗോകള്‍ തുടങ്ങിയ ജീവികളുമായി നായ്ക്കള്‍ നേരത്തെ പ്രജനനം നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പല സങ്കരയിനം ജീവികള്‍ക്കും പ്രത്യുത്പാദനം ചെയ്യാനുള്ള ശേഷിയില്ല. എന്നാല്‍, ഈ ജീവിക്ക് അതിനുള്ള കഴിവുണ്ടായിരുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ഭൂമിയില്‍ പലയിടങ്ങളിലായി ഇത്തരം ഡോക്‌സിം പതിപ്പുകള്‍ ഉണ്ടായിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.

 

Back to top button
error: