KeralaNEWS

വയനാട്ടിൽ ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി  

    കല്‍പ്പറ്റ: ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നു. വയനാട് വെണ്ണിയോട് സ്വദേശി അനിഷയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുകേഷ് പൊലീസില്‍ കീഴടങ്ങി.

കൊലപാതക കാരണം വ്യക്തമല്ല. 2022ലാണ് ഇരുവരുടെയും വിവാഹം നടന്നത്. അനിഷയെ മുകേഷ് മര്‍ദ്ദിച്ചിരുന്നതായും പരാതിയുണ്ട്. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Signature-ad

ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് കൊലപാതകം നടന്നത്. അനീഷയെ മര്‍ദ്ദിച്ചശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ സുഹൃത്തുക്കളേയും, കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പോലീസിനേയും വിവരം അറിയിച്ചത് മുകേഷ് തന്നെയാണ്. പിന്നാലെ പോലീസ് വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കൊലപാതകത്തിന്റെ കാരണം എന്താണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മുകേഷും അനീഷയും തമ്മില്‍ നിരന്തരം തര്‍ക്കം നടന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും

Back to top button
error: