KeralaNEWS

ജനനേന്ദ്രിയത്തിൽ പരിക്ക്; ഡോക്ടറുടെ പരാതിയിൽ കഴിഞ്ഞ ആറുമാസമായി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരുന്ന 60കാരന്‍ അറസ്റ്റില്‍ 

തിരുവനന്തപുരം:മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്ത് ഫ്‌ളാറ്റിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 60കാരന്‍ അറസ്റ്റില്‍.ശാസ്തവട്ടം സ്വദേശി ഹാഷിറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയും കുടുംബവും വാടകയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റില്‍ വച്ചാണ് കഴിഞ്ഞ ആറു മാസമായി  ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരുന്നത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

Signature-ad

പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിലെ പരിക്ക് കണ്ടെത്തിയതും തുടർന്ന് മംഗലപുരം പൊലീസില്‍ വിവരമറിയിച്ചതും. തുടര്‍ന്ന് കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് ഹാഷിറിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: