NEWSPravasi

ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ; സന്തോഷസൂചകമായി ആടിനെ സമ്മാനിച്ച് ‘പാചകരാജ’

അബുദാബി: ഫൂഡ് വ്‌ളോഗര്‍ ഫിറോസ് ചുട്ടിപ്പാറയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് ഫിറോസ് ചുട്ടിപ്പാറ ഗോള്‍ഡന് വിസ ഏറ്റുവാങ്ങി. പാലക്കാട് സ്വദേശിയായ ഫൂഡ് വ്‌ളോഗര്‍ ആണ് ഫിറോസ് ചുട്ടിപ്പാറ. യൂട്യൂബില്‍ 7.38 മില്യന്‍ പേരാണ് ഇദ്ദേഹത്തിന് യൂട്യൂബ് സ്‌ക്രൈബേഴ്സ് ആയി ഉള്ളത്. ഭക്ഷണപ്രേമികള്‍ക്കായി വ്യത്യസ്തങ്ങളായ രുചികളൊരുക്കുന്ന ഫുഡ് വ്‌ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ

ഇസിഎച്ച് ഡിജിറ്റല്‍ സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിക്ക് സമ്മാനമായി ആടിനെയാണ് ഫിറോസ് നല്‍കിയത്. വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. 10 വര്‍ഷത്തെ കാലാവധിയാണ് ഗോള്‍ഡന്‍ വിസക്കുള്ളത്.

Signature-ad

അഞ്ച് വര്‍ഷം പ്രവാസിയായിരുന്നു ഫിറോസ് ചുട്ടിപ്പാറ. പിന്നീട് പ്രവാസം മതിയാക്കി അദ്ദേഹം നാട്ടിലേക്ക് പോയി. സുഹൃത്തിന്റെ പിന്തുണയോടെ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങി. ഫിറോസിന്റെ പാലക്കാടന്‍ ശൈലിയിലെ സംസാരവും വ്യത്യസ്ത തരം പാചകം വന്നതോടെ ചാനല്‍ വളരെ പെട്ടെന്ന് തന്നെ ഹിറ്റായി. ഫുള്‍ജാര്‍ സോഡയില്‍ നിന്നും തുടങ്ങി, ജയിലര്‍ ചിക്കന്‍ വരെ എത്തി. ഇരുനൂറോളം വീഡിയോകള്‍ നിലവിലുണ്ട്.

ഇന്ത്യക്ക് പുറമെ വിവിധ രാജ്യങ്ങളില്‍ പോയി പല തരത്തിലുള്ള ഭക്ഷണങ്ങള്‍ പാചകം ചെയ്തു അദ്ദേഹം വീഡിയോ തയ്യാറാക്കിയിട്ടുണ്ട്. ഇന്തോനേഷ്യ, തായ്ലന്റ്, യുഎഇ എന്നിവിടങ്ങളില്‍ എത്തി വിവിധ പാചക രീതി നടത്തി. ഒട്ടകത്തിന്റെ ഇറച്ചി കൊണ്ടുള്ള വിഭവങ്ങള്‍, പെരുമ്പാമ്പ് ഗ്രില്‍, 100 കിലോ മുതല ഗ്രില്‍ തുടങ്ങിയ എല്ലാം ഹിറ്റായ സംഭവങ്ങള്‍ ആണ്. ഔട്ട് ഡോര്‍ പാചകം ആണ് കൂടുതല്‍ ആയി ചെയ്യുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ കാഴ്ചക്കാരാണ്. കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം വിസക്കായി അപേക്ഷിച്ചത്. വിസ ലഭിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ഫിറോസ് പ്രതികരിച്ചു.

 

Back to top button
error: