KeralaNEWS

നാളെയാണ് നാളെയാണ് ആ സുദിനം; തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2 മണിക്ക്

നാളെയാണ്…നാളെയാണ്… അതേ, നാളെയാണ് ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ്. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി 25 കോടി രൂപയുടെ സമ്മാനം അടങ്ങുന്നതാണ് ഓണം ബമ്പർ.
രാജ്യത്ത് ഏറ്റവും ഉയർന്ന ലോട്ടറി സമ്മാനവും ഓണം ബംപറിന്റേതാണ്. 500 രൂപയാണ് ടിക്കറ്റ് വില. 25 കോടി സമ്മാനത്തുകയിൽ 10% ഏജന്റിന്റെ കമ്മിഷനായിപോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക. 125 കോടി 54 ലക്ഷം രൂപയുടെ സമ്മാനങ്ങളുണ്ട്. രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ വർധിപ്പിച്ചു. രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേർക്ക് ഇതു ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് ലഭിക്കും. ആകെ സമ്മാനങ്ങൾ കഴിഞ്ഞവർഷം 3,97,911 ആയിരുന്നത് ഇക്കുറി 5,34,670 ആയി വർധിപ്പിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 1,36,759 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്.
നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേർക്ക്. ഇതിനു പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. പാലക്കാടാണ് ടിക്കറ്റ് വിൽപ്പനയിൽ മുന്നിൽ. തൊട്ടുപിന്നാലെ തിരുവനന്തപുരവുമുണ്ട്.
കഴിഞ്ഞ വർഷത്തെ ഓണം ബമ്പർ വില്പനയിലും റെക്കോഡിട്ടിരുന്നു. 67.50 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 66.5 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. മുൻ വർഷത്തെക്കാൾ 18 ലക്ഷം ടിക്കറ്റുകളാണ് കൂടുതൽ വിറ്റത്. അന്നും ഒന്നാം സമ്മാനം 25 കോടി രൂപയായിരുന്നു. ടിക്കറ്റ് വിലയിൽ മാറ്റമില്ലെങ്കിലും സമ്മാനങ്ങളുടെ എണ്ണം ഇത്തവണ കൂട്ടിയിട്ടുണ്ട്. 125.54 കോടി രൂപയാണ് ആകെ സമ്മാനമായി നൽകുന്നത്.

ഓണം ബംബർ 25 കോടി അടിച്ചാൽ

ഓണം ബംബർ 25 കോടി ആർക്ക് അടിച്ചാലും കൈയ്യിൽ കിട്ടുക 12 കോടി 88 ലക്ഷം രൂപ മാത്രമാണ്.
1 കോടി രൂപ സമ്മാനമടിച്ചാല്‍
 
ഏജൻസി കമ്മീഷനും നികുതിയും സര്‍ചാര്‍ജും സെസും കിഴിച്ചാല്‍ 59,11,200 രൂപ ലോട്ടറിയിടിച്ച വ്യക്തിക്ക് ലഭിക്കും.
 

സെപ്റ്റംബർ 20 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralalotteryresult.net/ , http://www.keralalotteries.com എന്നിവയിൽ ഫലം ലൈവായി ലഭ്യമാകും.

Back to top button
error: