FoodNEWS

കടയിൽ നിന്നും വാങ്ങുന്ന ചിക്കൻ ഫ്രഷാണോ എന്ന് എങ്ങനെ അറിയാം?

ചിക്കൻ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിലധികവും.മിക്കവാറും മാര്‍ക്കറ്റില്‍ നിന്നാകും ഇത്തരത്തിൽ ചിക്കൻ വാങ്ങിക്കുന്നതും.ഇതിൽ ഫ്രഷ് ചിക്കനുംം ഫ്രോസൺ ചിക്കനും വരാം.എന്നാൽ ഇത്
ഫ്രഷ് ആണോ എന്ന് എങ്ങനെ അറിയാം? ഇതാ ഫ്രഷ് ചിക്കൻ അറിയാനുള്ള എളുപ്പവഴി.

 ഫ്രഷ് ചിക്കന് നേരിയ പിങ്ക് നിറമായിരിക്കും ഉണ്ടാവുക. അതോടൊപ്പം തന്നെ നെയ്യിന്‍റെ വെളുത്ത നിറവും കാണാം. എന്നാലത് പഴകിയ ചിക്കനാണെങ്കില്‍ ഇതിനു പെട്ടെന്ന് തന്നെ ചാരനിറം കലരുന്നതായിരിക്കും. അല്‍പം മഞ്ഞ കളറായിട്ടുണ്ടെങ്കിലും അത് പഴകിയതാണെന്ന് മനസിലാക്കാം.

രണ്ടാമത്തേത് ചിക്കന്‍റെ കഷ്ണങ്ങളുടെ ഘടനയാണ്. തൊടുമ്ബോള്‍ ‘സില്‍ക്കി’ ആയും മൃദുവായും ഇരിക്കുന്നതാണെങ്കില്‍ ചിക്കൻ ഫ്രഷ് ആണെന്ന് അറിയാനാകും. ഇനി തൊടുമ്ബോള്‍ ഒട്ടുന്നതായി തോന്നിയാൽ അത് പഴക്കം ചെന്നതാണെന്ന് മനസ്സിലാക്കാം.

Signature-ad

ചിക്കന്‍റെ ഗന്ധത്തിലും പഴക്കം ചെന്നാല്‍ വ്യത്യാസമുണ്ടായിരിക്കും. സാധാരണരീതിയില്‍ ഫ്രഷ് ചിക്കന് കുത്തുന്ന ഗന്ധമുണ്ടാകില്ല. എന്നാല്‍ പഴക്കം ചെന്നതാണെങ്കില്‍ രൂക്ഷമായ മാംസഗന്ധം ഉണ്ടാകാം. ചിക്കൻ വാങ്ങിക്കുമ്ബോള്‍ അതില്‍ ഐസിന്‍റെ അംശമുണ്ടോയെന്നും പരിശോധിക്കാവുന്നതാണ്. ഐസ് കാര്യമായി ഇട്ടതാണെങ്കില്‍ മാംസത്തിന് പഴക്കം വന്നതാണെന്ന് മനസിലാക്കാം. വെളുപ്പ്, ചുവപ്പ്, മഞ്ഞ നിറങ്ങളില്‍ മാംസത്തില്‍ കുത്തുകള്‍ കാണുകയാണെങ്കില്‍ ചിക്കന്‍ നല്ലതുപോലെ പരിശോധിച്ച ശേഷം മാത്രം വാങ്ങിക്കുക.

Back to top button
error: