തിരുവനന്തപുരം:കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ഓണം ബമ്ബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വരുന്ന ബുധനാഴ്ച (സെപ്റ്റംബര്‍ 20) ന് നടക്കും.
ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www. keralalotteryresult.net/ , htt p://www.keralalotteries.com എന്നി വയിൽ ഫലം ലൈവായി ലഭ്യമാകും.
നേരത്തെ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സ്ഥിതിക്ക് ഓണം ബംബര്‍ ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവയ്ക്കണമെന്ന് കോഴിക്കോട് ജില്ലയിലെ ലോട്ടറി തൊഴിലാളികള്‍ ആവശ്യപ്പെട്ടിരുന്നു.ടിക്കറ്റു കള്‍ വില്ക്കാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു ആവശ്യം.
25 കോടിയാണ് ഓണം ബമ്പർ ഫസ്റ്റ് പ്രൈസ്. ഇത്തവണ ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്.കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതലാണിത്.
ഇത്തവണ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞ വര്‍ഷം ഒരാള്‍ക്ക് 5 കോടിയായിരുന്നു രണ്ടാം സമ്മാനം. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 നമ്ബറുകള്‍ക്ക് നല്‍കും. കഴിഞ്ഞ തവണ ഒരു കോടി വീതം 10 പേര്‍ക്കാണ് മൂന്നാം സമ്മാനമായി നല്‍കിയത്. ഇത്തവണ നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേര്‍ക്കും നല്‍കും. ഇവയ്ക്കു പുറമേ 5000, 2000,1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ 500 രൂപയാണ് ടിക്കറ്റ് നിരക്ക്.