KeralaNEWS

പത്തനംതിട്ടയില്‍ പോലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

പത്തനംതിട്ട: പോലീസ് ക്വാര്‍ട്ടേഴ്‌സില്‍  പോലീസുകാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും.അടൂരിലാണ് സംഭവം. ‍ ക്വാർട്ടേഴ്സിലെ താമസക്കാരനായ പോലീസുകാരില്‍ ഒരാള്‍ വനിതാസുഹൃത്തുമായി ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത് മറ്റൊരാള്‍ ചോദ്യംചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റവും ഒടുവിൽ കയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തി. ക്വാര്‍ട്ടേഴ്‌സിലെ മറ്റു പോലീസുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.ഇതിനിടെ വനിതാ സുഹൃത്ത് സ്ഥലംവിടുകയും ചെയ്തു.

കുടുംബം സ്വന്തം വീട്ടിലേക്ക് പോയ തക്കം നോക്കിയാണ് വനിതാസുഹൃത്തുമായി പോലീസുകാരൻ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്.തമ്മിലടിച്ച രണ്ട് പോലീസുകാരും ഒരേ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നവരാണെങ്കിലും ജില്ലയിലെ വ്യത്യസ്ത പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്നവരാണ്.സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Signature-ad

ജില്ലയിലെ ഒരു സ്റ്റേഷനിൽ നിന്നും നേരത്തെ ഇതുപോലൊരു സംഭവത്തിന് സസ്പെൻഷനിലായ വനിതാ എസ്ഐയെയും കൂട്ടിയാണ് പോലീസുകാരൻ ക്വാർട്ടേഴ്സിലെത്തിയതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: