KeralaNEWS

നടി അനുശ്രീ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്

ഇടുക്കി: നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക്. ഇടുക്കി മുള്ളരികുടിയില്‍ വെച്ചാണ് അപകടമുണ്ടായത്. സഹോദരങ്ങളായ കൈലാസം സ്വദേശി ജിഷ്ണു, വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെടുംകണ്ടത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനുശേഷം മടങ്ങുകയായിരുന്നു നടി. അപകടം നടന്ന ഉടനെ നാട്ടുകാരും അനുശ്രീയും ചേര്‍ന്ന് മറ്റൊരു വാഹനത്തില്‍ യുവാക്കളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Signature-ad

ഒരാളുടെ പരിക്ക് സാരമുള്ളതാണെന്നാണ് വിവരങ്ങള്‍. കാലിലാണ് പരിക്ക്. രണ്ടുമാസത്തോളം വിശ്രമം വേണ്ടിവരും. വാഹനാപകടവുമായി ബന്ധപ്പെട്ട് യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Back to top button
error: