ശരീരത്തിലെ ചില കോശങ്ങൾ അമിതമായും അനിയന്ത്രിതമായും പെരുകി ആ ഭാഗത്തെ അവയവങ്ങളുടെ സ്വാഭാവിക പ്രവർത്തനത്തെ തകരാറിലാക്കുന്ന അവസ്ഥയാണ് കാൻസർ. ഇത്തരം കോശങ്ങളെ കാൻസർ കോശങ്ങൾ എന്നു പറയുന്നു. കാൻസർ കോശങ്ങൾ നശിക്കുകയില്ല. അത് സമീപത്തെ നല്ല കോശങ്ങളെ നശിപ്പിക്കുകയും ഈ കോശങ്ങൾ രക്തത്തിലൂടെയും ലസികാ വ്യൂഹത്തിലൂടെയും ശരീരത്തിലെ മറ്റു ഭാഗങ്ങളിലേക്ക് എത്തി രോഗം വ്യാപിക്കുകയും ചെയ്യാം. ആരും ശ്രദ്ധിക്കാത്ത കാൻസറിന്റെ ചില പ്രധാനപ്പെട്ട കാരണങ്ങളെ കുറിച്ച് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ മലയാളി ഡോ. ഡാനിഷ് സലീം പറയുന്നു.
ഒന്ന്…
ആദ്യത്തേതായി അണുബാധ കാരണം കാൻസർ ഉണ്ടാകാമെന്ന് ഡോ. ഡാനിഷ് പറയുന്നു. h pylori എന്ന ബാക്ടീരിയ നമ്മളുടെ വയറിൽ എപ്പോഴും ഉണ്ടെങ്കിൽ ഗ്യാസ്ട്രിക് കാൻസർ ഉണ്ടാകാം. (വയറിലുണ്ടാകുന്ന കാൻസർ). h pylori ഉണ്ടോ എന്ന് കണ്ട് പിടിച്ച് അതിനായുള്ള ചികിത്സ തേടണം.
രണ്ട്…
‘human papillomavirus’ ആണ് വെെറസാണ് രണ്ടാമത്തെ കാരണം എന്ന് പറയുന്നത്. ഇതിനെതിരെയുള്ള വാക്സിൻ ഇപ്പോഴുണ്ട്. സ്ത്രീകൾ നിർബന്ധമായും എടുക്കേണ്ട ഒന്നാണ്. ഈ വെെറസ് സെർവിക്കൽ കാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
മൂന്ന്…
‘hepatitis b’ എന്നൊരു വെെറസുണ്ട്. അത് ലിവർ കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു.
നാല്…
‘hepatitis c’ ആണ് മറ്റൊരു വെെറസ്. അത് കാരണവും കരളിൽ അർബുദം ഉണ്ടാകാം. കൂടുതൽ ആളുകളുമായി ലെെംഗികബന്ധത്തിലേർപ്പെടുന്നത് കാൻസറിനുള്ള സാധ്യത കൂട്ടുന്നു.
അഞ്ച്…
എയ്ഡ്സ് അണുബാധയാണ് കാൻസർ ഉണ്ടാകുന്നതിന് പിന്നിലെ മറ്റൊരു കാരണം. സുരക്ഷ മാർഗങ്ങൾ ഉപയോഗിച്ച് ശേഷം മാത്രം സെക്സിലേർപ്പെടുക.
ആറ്…
കെമിക്കലുകൾ ഉപയോഗിക്കുന്നതും അർബുദം ഉണ്ടാകുന്നതിന് പിന്നിലെ മറ്റൊരു കാരണമാണ്. asbestos sheet ന്റെ പൊടി ഭക്ഷണത്തിൽ കലർന്നാൽ കാൻസർ ഉണ്ടാകും. ‘arsenic chemical’ ഭക്ഷണത്തിൽ കലർന്നാലും കാൻസർ ഉണ്ടാകാം. acid mist ഭക്ഷണത്തിൽ കലർന്നാലും കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഏഴ്…
റെഡിയേഷനാണ് മറ്റൊരു കാരണം. ഉച്ചയ്ക്കുള്ള വെയിൽ പതിവായി കൊള്ളുന്നത് സ്കിൻ കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
എട്ട്…
പുകവലിയാണ് അർബുദം ഉണ്ടാകുന്നതിന് പിന്നിലെ മറ്റൊരു പ്രധാനപ്പെട്ട കാരണം. സിഗരറ്റിനകത്ത് 70 ഓളം കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്നാണ് റിസേർച്ചുകൾ പറയുന്നത്. അവയിൽ പലരും കാൻസർ ഉണ്ടാക്കുന്നതിന് ശേഷിയുള്ളവയാണ്. പുകവലി ശ്വാസകോശ കാൻസറിനുള്ള സാധ്യത കൂട്ടുന്നു.
ഒൻപത്…
അമിത മദ്യപാനമാണ് മറ്റൊരു കാരണം. കാരണം, മദ്യപാനം esophageal cancer, കരൾ കാൻസർ,colorectal cancer (കുടലിൽ ഉണ്ടാകുന്ന കാൻസർ) എന്നിവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
പത്ത്…
പ്രോസസ്ഡ് മീറ്റാണ് അർബുദ സാധ്യത കൂട്ടുന്നതായി പഠനങ്ങൾ പറയുന്നു. കാരണം അവയിൽ കെമിക്കലുകൾ ധാരാളം അടങ്ങിയിരിക്കുന്നു.