IndiaNEWS

ഇന്നും കൃഷ്ണ ലീലകള്‍ ആടാറുള്ള വൃന്ദാവനത്തിലെ നിധിവന്‍

ത്തർപ്രദേശിലെ മഥുരയ്ക്ക് സമീപമുള്ള വൃന്ദാവനിലെ നിധിവന്‍ എന്ന ചെറിയ പ്രദേശം ഏറെ നിഗൂഢതകള്‍ നിലനില്‍ക്കുന്ന ഒരു സ്ഥലമാണ്.പുരാണ പരാമര്‍ശിതനായ കൃഷ്ണന്റെ ജീവിത കാലത്ത് ഈ പ്രദേശത്താണ് കൃഷ്ണ ലീലകള്‍ നടന്നതെന്ന് കരുതപ്പെടുന്നു.

രാധയും കൃഷ്ണനും ഗോപികമാരും തങ്ങളുടെ ലീലകളില്‍ ഏര്‍പ്പെട്ട പ്രദേശമാണിതെന്നാണ് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നത്. വൃന്ദാവനിലെ ചെറിയൊരു പ്രദേശമായ നിധിവനില്‍ വള്ളികള്‍ പോലെ പടര്‍ന്ന് നില്‍ക്കുന്ന വൃക്ഷങ്ങളാണ് കാണാനുള്ളത്. പിന്നെ ചെറിയ രണ്ട് ക്ഷേത്രങ്ങളും. രംഗ് മഹല്‍ ക്ഷേത്രവും ബന്‍സിചോര്‍ രാധാറാണി ക്ഷേത്രവുമാണിവ. രംഗ് മഹല്‍ ക്ഷേത്രം കൃഷ്ണന്‍ രാധയെ സ്വന്തം കൈകളാല്‍ അലങ്കരിച്ച ക്ഷേത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു. ബന്‍സിചോര്‍ രാധാറാണി ക്ഷേത്രം, രാധ കൃഷ്ണന്റെ ഓടക്കുഴല്‍ മോഷ്ടിച്ച സ്ഥലമെന്ന് കരുതപ്പെടുന്നു.

സംഗതി കൃഷ്ണനുമായി ബന്ധപ്പെട്ടതാണെങ്കിലും വൈകീട്ട് ഏഴ് മണിക്ക് ശേഷം ഈ പ്രദേശത്തേക്ക് ഇന്നും ആര്‍ക്കും കടന്നുവരാന്‍ അനുവാദമില്ല. കാരണം, രാത്രിയില്‍ ഇവിടെ കൃഷ്ണനും രാധയും ഗോപികമാരും ലീലാ വിനോദങ്ങളില്‍ ഏര്‍പ്പെടുമെന്നാണ് വിശ്വാസം. ഈ സമയം ഇത് കാണാനിടയാകുന്ന ജീവികള്‍ക്ക് മരണമോ, ഭാന്ത്രമായ അവസ്ഥയിലാവുകയോ പക്ഷാഘാതം സംഭവിക്കുകയോ ചെയ്യുമെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്.

Signature-ad

രംഗ് മഹല്‍ ക്ഷേത്ര പൂജാരി, ക്ഷേത്രം പൂട്ടിയിറങ്ങുമ്ബോള്‍ കൃഷ്ണനും രാധയ്ക്കും വേണ്ടി കിടക്ക ഒരുക്കി കുറച്ച്‌ ഭക്ഷണം, വസ്ത്രങ്ങള്‍, വേപ്പിന്‍ ചില്ലകള്‍, ആഭരണങ്ങള്‍, പാന്‍ തുടങ്ങിയവ തയ്യാറാക്കി വയ്ക്കുന്നു. രാവിലെ ക്ഷേത്രം തുറക്കുമ്ബോള്‍ ഇവ ഉപയോഗിച്ച രീതിയില്‍ അലങ്കോലമായി കിടക്കുമെന്നും വിശ്വാസികള്‍ പറയുന്നു. വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന മരങ്ങള്‍ ഗോപികമാരാണെന്നാണ് മറ്റൊരു വിശ്വാസം. ഗോപികമാര്‍ കൃഷ്ണനുമായി കൂടുതല്‍ അടുത്ത് ഇടപഴകുന്നത് കണ്ട രാധ കലിപൂണ്ട് ശാപിച്ചത് മൂലം ഗോപികമാര്‍ വൃക്ഷങ്ങളായി തീര്‍ന്നെന്നാണ് മറ്റൊരു വിശ്വാസം.കാര്യമെന്തായാലും ഇന്നും ഈ പ്രദേശം വിശുദ്ധ ദേശമായി ഹിന്ദു സമൂഹം കരുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: