KeralaNEWS

തിരുവല്ലം വണ്ടിത്തടത്ത് അനിയനെ കൊന്നു കുഴിച്ചുമൂടിയ ജേഷ്ഠൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് അനിയനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ ജേഷ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.രാജ് (36 ) എന്നയാളാണ് മരിച്ചത്.സംഭവത്തിൽ സഹോദരൻ ബിനുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.മദ്യലഹരിയിലുണ്ടായ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകം.
മകനെ കാണാനില്ലെന്ന് അമ്മ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വീടിന്റെ പിൻഭാഗത്ത് നിന്നും അനിയന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മദ്യലഹരിയിൽ ഉത്രാടദിനത്തിലാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു.കൊന്നശേഷം ആരുമറിയാതെ മൃതദേഹം കുഴിച്ചിടുകയായിരുന്നു.
ഓണത്തിന് രാജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തിരിച്ചുവന്നപ്പോൾ മകനെ കാണാനില്ലായിരുന്നു.ഓണം കഴിഞ്ഞിട്ടും രാജ് വീട്ടിൽ എത്താതിരുന്നതോടെ മകനെ കാണാനില്ലെന്ന് കാണിച്ച് അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.ചോദ്യം ചെയ്യലിൽ സഹോദരനെ കൊന്ന് വീടിന്റെ പിറകിൽ കുഴിച്ച് മൂടിയെന്ന് ബിനു പൊലീസിന് മൊഴി നൽകി.കുഴിച്ചിട്ട മൃതദേഹം കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: