KeralaNEWS

ഓണത്തിന് ശേഷവും കെ എസ് ആര്‍ ടി സിക്ക് റെക്കോര്‍ഡ് വരുമാനം;തിങ്കളാഴ്ച പ്രതിദിന വരുമാനം 8.79 കോടി രൂപ 

പത്തനംതിട്ട:ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ തിങ്കളാഴ്ച കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം 8.79 കോടി രൂപ.

തെക്കന്‍ മേഖലയിലാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഇതിനു മുമ്ബുളള റെക്കോര്‍ഡ് കളക്ഷന്‍ 8,48,36956 ആയിരുന്നു.ജനുവരി 16 ലെ റെക്കോര്‍ഡ് ആണ് തിരുത്തിയത്.

ഈ ഓണക്കാലത്ത് ആഗസറ്റ് 26 മുതല്‍ ഒക്ടോബര്‍ നാലു വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെ എസ് ആര്‍ ടി സിക്ക് ലഭിച്ചത്. അതില്‍ അഞ്ചു ദിവസം വരുമാനം ഏഴു കോടി രൂപ കടന്നു.

Signature-ad

കെ എസ് ആര്‍ ടി സി മാനേജ്‌മെന്റും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് റെക്കോഡ് വരുമാനം ലഭിച്ചതെന്നും ഇതിന് പിന്നില്‍ രാപകള്‍ ഇല്ലാതെ പ്രവര്‍ത്തിച്ച മുഴുവന്‍ ജീവക്കാരെയും അഭിനന്ദിക്കുന്നതായും സി എം ഡി അറിയിച്ചു.

ഇതിന് മുന്‍പ് 2023 ജനുവരി 16 ന് ശബരിമല സീസണില്‍ ലഭിച്ച 8.48 കോടി എന്ന റിക്കാര്‍ഡ് വരുമാനമാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്. കൂടുതല്‍ ബസുകള്‍ നിരത്തില്‍ ഇറക്കി ഒമ്ബതു കോടി രൂപയെന്ന പ്രതിദിന വരുമാനമാണു കെ എസ് ആര്‍ ടി സി ലക്ഷ്യമിടുന്നത്.

Back to top button
error: