തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലാണ് സെലിബ്രിറ്റികള്‍ എത്തിയത്. ഷാരുഖ് ഖാന്റെയും നയൻ താരയുടെയും വരാനിരിക്കുന്ന പുതിയ ചിത്രം ജവാന്റെ റിലീസിന് മുന്നോടിയായാണ് ക്ഷേത്രദര്‍ശനം.
ഷാരുഖിനെ നായകനാക്കി സൂപ്പര്‍ ഹിറ്റ് തമിഴ് സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ സെപ്റ്റംബര്‍ ഏഴിന് തീയറ്ററുകളില്‍ എത്തും. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ജവാന്റെ അഡ്വാൻസ് ബുക്കിങ് ഈ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. പ്രീറിലീസ് ബുക്കിംഗില്‍ റെക്കോര്‍ഡ് നേട്ടമാണ് ചിത്രം നേടിയിരിക്കുന്നത്.
റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനും ഗൗരവ് വര്‍മയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെന്നിന്ത്യൻ ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയാണ് നായിക. പ്രിയമണി, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. കേരളത്തില്‍ ഗോകുലം മൂവാസാണ് ചിത്രം പ്രദര്‍ശനത്തിനായി എത്തിക്കുന്നത്.